തരൂരിന് എൻ എസ് എസിന്റെ പിന്തുണ, വാർത്ത വ്യാജം; യുഡിഎഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂരിനെ എൻഎസ് എസ് പിന്തുണക്കുമെന്ന തരത്തിൽ ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വാർത്ത അവാസ്ഥവവും കെട്ടിച്ചമച്ചതുമാണെന്ന് സൂചന

യുഡിഎഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂരിനെ എൻഎസ് എസ് പിന്തുണക്കുമെന്ന തരത്തിൽ ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വാർത്ത അവാസ്ഥവവും കെട്ടിച്ചമച്ചതുമാണെന്ന് സൂചന. എൻ എസ് എസ് നേതൃത്വത്തിന്റെ അറിവില്ലാതെ ഇത്തരമൊരു പ്രസ്താവന ഇറക്കിയ താലൂക്ക് യൂണിയൻ പ്രസിഡൻറ് സംഗീത് കുമാറിനെതിരെ ബിജെപി രംഗത്തെത്തി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി ജെ പി ക്ക് ഒപ്പമാണ് ജി. സുകുമാരൻ നായരുടെ മനസ്. എന്നാൽ സുകുമാരൻ നായർ ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് ആരോടും പറഞ്ഞിട്ടില്ല. എൻഎസ് എസ് പിന്തുടരുന്ന സമദൂര സിദ്ധാന്തത്തിന് ഭാഗമായിട്ടാണ് അദ്ദേഹം ഇത്തരമൊരു നിലപാട് എടുത്തത്.
ശശി തരൂരും സുകുമാരൻ നായരും തമ്മിൽ മാനസിക ഐക്യമില്ല. തരൂർ എൻ എസ് എസുമായി ഒട്ടും നല്ല ബന്ധം പുലർത്തുന്ന വ്യക്തിയല്ല. അദ്ദേഹത്തിന്റെ നിലപാടുകൾ നായർ സർവീസ് സൊസൈറ്റിക്ക് ഒരിക്കലും ഗുണകരമായിട്ടുമില്ല.തരൂർ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് പെരുന്നയിൽ വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സുകുമാരൻ നായർ അനുവദിച്ചില്ല. ആവശ്യങ്ങൾക്ക് വേണ്ടി വന്നു കയറാവുന്ന സ്ഥലമല്ല പെരുന്നയിലെ മന്നം സമാധിയെന്നു അക്കാലത്ത് സുകുമാരൻ നായർ പറഞ്ഞിരുന്നു.
സുകുമാരൻ നായരെ ധിക്കരിച്ച് സംഗീത്കുമാർ തീരുമാനമെടുത്തത് എങ്ങനെയാണെന്നാണ് ബിജെ പി നേതൃത്വം അത്ഭുതപ്പെടുന്നത്. സുകുമാരൻ നായർ ആർക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ തരൂരിന് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രഖ്യാപിച്ചതായി പറയുന്ന പിന്തുണയിൽ ബിജെപിക്ക് സംശയമുണ്ട്. അത് തരൂർ നടത്തിയ വർക്കാണോ എന്നാണ് സംശയം. കെ പി സി സിയുടെ പ്രചാരണവിഭാഗം വാർത്തക്ക് വലിയ പ്രചാരം നൽകി. അങ്ങനെയാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്
പരസ്യപിന്തുണയുടെ വിശദാംശങ്ങൾ പെരുന്നയിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് വാർത്തയെ കുറിച്ചൊന്നും അറിയില്ലെന്ന നിലപാടാണ് താലൂക്ക് പ്രസിഡന്റ് സ്വീകരിച്ചതത്രേ. ഇത്തരമൊരു വാർത്തയുടെ ഉറവിടത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് സൂചന.ഏതായാലും പെരുന്ന ആസ്ഥാനം തിരുവനന്തപുരം താലൂക്കിന്റെ കാര്യത്തിൽ അത്യപ്തരാണ്.
കുമ്മനം പലവട്ടം സുകുമാരൻ നായരെ കണ്ടിരുന്നു. അപ്പോഴെല്ലാം സമാധാനമായിരിക്കാൻ പറഞ്ഞത്രേ. എന്നാൽ 18 മണ്ഡലങ്ങളിലും നായർ സർവീസ് സൊസൈറ്റി യുഡിഎഫിനെയാണ് പിന്തുണക്കുന്നത്. കൊല്ലത്ത് മത്സരിക്കുന്നത് എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധുവിന്റെ സഹോദരൻ കെ എൻ . ബാലഗോപാലാണ്. അദ്ദേഹത്തെ പോലും എൻ എസ് എസ് പിന്തുണക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് തിരുവനന്തപുരം യൂണിയന്റെ പ്രസ്താവന വിവാദമായത്.
ചിറ്റയം ഗോപകുമാറിനെ ഓഫീസിൽ സ്വീകരിച്ചതിന്റെ പേരിൽ മാവേലിക്കര താലൂക്ക് യൂണിയനെതിരെ എൻ എസ് എസ് നടപടിയെടുത്തിരുന്നു.
https://www.facebook.com/Malayalivartha
























