രണ്ട് ദിവസമായി കേരളത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫെയിസ്ബുക്ക് പോസ്റ്റ്

രണ്ട് ദിവസമായി കേരളത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. രാഹുല്‍ സിറ്റിംഗ് എം.പിയായ അമേഠിയിലെ ദാരിദ്രം നിര്‍മാര്‍ജ്ജനം ചെയ്ത ശേഷമാണോ കേരളത്തിലേക്ക് സര്‍ജിക്കല്‍ സ്‌െ്രെടക്കുമായി വന്നതെന്നും കോടിയേരി ചോദിക്കുന്നു. ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്‌െ്രെടക്കാണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്! തെരഞ്ഞെടുപ്പ് സമയത്തുള്ള കോണ്‍ഗ്രസിന്റെ ആത്മാവില്ലാത്ത വാചകമടിയായി മാത്രമേ അതിനെ കാണാനാവൂ. ഇന്ത്യയുടെ അങ്ങേയറ്റത്തുനിന്ന് ഇങ്ങേയറ്റത്ത് വന്ന് ദാരിദ്ര്യത്തോട് പോരാടാനുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം തമാശയായി മാത്രമേ രാജ്യം കാണുകയുള്ളു എന്നും കോടിയേരി ചൂണ്ടിക്കാട്ടി.
വാഗ്ദാനങ്ങള്‍ കൊണ്ട് വിശപ്പടക്കാന്‍ കഴിയില്ലെന്ന് അനുഭവിച്ചറിഞ്ഞതാണ് നമ്മുടെ ഇന്നലെകള്‍. കോണ്‍ഗ്രസ് 'ഗരീബി ഹഠാവോ' മുദ്രാവാക്യം മുന്നോട്ട് വച്ച് 48 വര്‍ഷങ്ങള്‍ക്ക് ശേഷവും ദാരിദ്ര്യത്തിനെതിരെ സര്‍ജിക്കല്‍ സ്‌െ്രെടക്ക് പ്രഖ്യാപിക്കേണ്ടിവരുന്നത് കഷ്ടമല്ലേ? ഈ 48 വര്‍ഷങ്ങളില്‍ കൂടുതലും രാജ്യം ഭരിച്ചത് കോണ്‍ഗ്രസ് ആണല്ലോ? എന്നും കോടിയേരി ഓര്‍മിപ്പിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സിംഹഭാഗവും ഭരണം കൈയ്യാളിയ കോണ്‍ഗ്രസ് ഇപ്പോഴും ദാരിദ്ര്യത്തിനെതിരാണ് നിങ്ങളുടെ പോരാട്ടമെന്ന് പറയുമ്പോള്‍ 38.2% (രംഗരാജന്‍ കമ്മിറ്റി റിപ്പോര്‍ട്, 2014) ദരിദ്രജനങ്ങളുള്ള നാടായി നമ്മുടെ നാട് മാറിയതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത രാഹുല്‍ ഗാന്ധിയ്ക്കുണ്ടെന്നും കോടിയേരി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ മുതല്‍ അദ്ദേഹം വരെ പ്രതിനിധീകരിച്ചിരുന്ന ഉത്തര്‍പ്രദേശിലെയും അവരിന്നുവരെ കടന്നു വരാത്ത കേരളത്തിലെയും ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് (എച്ച്.ഡി.ഐ, 2017) യഥാക്രമം 0.583 ഉം 0.784 ഉം ആണ് എന്നത് അദ്ദേഹം മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. കുറച്ചുകൂടി കടന്ന് പരിശോധിച്ചാല്‍ ഇരു സംസ്ഥാനങ്ങളിലെയും മള്‍ട്ടി ഡൈമെന്‍ഷണല്‍ പോവെര്‍ട്ടി ഇന്‍ഡക്‌സ് കേരളത്തിന്റേത് 0.004 ഉം യു പി യുടേത് 0.180 യും ആണെന്ന് മനസ്സിലാക്കാം. അതായത് അദ്ദേഹത്തിന്റെ സര്‍ജിക്കല്‍ സ്‌െ്രെടക്ക് കേരളത്തിനേക്കാള്‍ മുമ്പേ നടപ്പിലാവേണ്ടത് യു.പിയിലാണ്. എന്നിട്ടുമെന്താണ് അദ്ദേഹം യു പിയില്‍ നിന്നും താരതമ്യേന മെച്ചപ്പെട്ട ജീവിത നിലവാരമുള്ള കേരളത്തിലേക്ക് വന്നതെന്നും കോടിയേരി ചോദിക്കുന്നു.
ദാരിദ്ര്യത്തിനെതിരെ ഫലപ്രദമായ എന്തെങ്കിലും മാതൃക മുന്നോട്ട് വച്ചിട്ടുണ്ടെങ്കില്‍ അത് ശക്തമായ ഇടതുപക്ഷ പിന്തുണയുള്ള ഒന്നാം യുപിഎ സര്‍ക്കാര്‍ മാത്രമാണ്. ആ മാതൃകയെ നിഷ്‌കരുണം തള്ളിക്കളഞ്ഞല്ലേ കോണ്‍ഗ്രസ് പാര്‍ട്ടി സാമ്രാജ്യത്വ വിധേയത്ത മനോഭാവവുമായി മുന്നോട്ട് പോയത് ? ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ പ്രധാന ഉത്തരവാദിത്വം കോണ്‍ഗ്രസിന് തന്നെയാണ്. ആ വസ്തുത മനസിലാക്കി നില്‍ക്കുന്ന ജനങ്ങള്‍ക്ക് മുന്നില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നൊക്കെ പറയുമ്പോള്‍, രാഹുല്‍ നഗ്‌നനാണെന്ന് കേരളത്തിലെ കുട്ടികള്‍ വിളിച്ച് പറയും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും ആത്മാര്‍തയുണ്ടെങ്കില്‍ ഇടതുപക്ഷത്തിന്റെ നയങ്ങളാണ് നിങ്ങള്‍ പിന്തുടരേണ്ടത്. അതിന് തയ്യാറുണ്ടോ എന്നാണ് അറിയേണ്ടത്. സി പി എമ്മിനെതിരെ ഒന്നും പറയില്ലെന്ന് പറയുന്നതിലെ നിങ്ങളുടെ രാഷ്ട്രീയ പാപ്പരത്തം അവിടെയാണ് വെളിവാകുന്നത്്.
നിങ്ങളുടെ നയങ്ങള്‍ തിരുത്താന്‍ തയ്യാറാണോ? അതാണ് ജനങ്ങളുടെ ചോദ്യം. കേന്ദ്ര ഭരണം കൈയ്യാളുമ്പോള്‍ നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങളില്‍ നിങ്ങളും ബി ജെ പിയും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? ഒരു വ്യത്യാസവുമില്ലാത്ത നയവുമായി നിങ്ങള്‍ അവര്‍ക്കെതിരെ മത്സരിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? പ്രധാനനയങ്ങളുടെ കാര്യത്തില്‍ ഒരേ നാണയത്തിന്റെ ഇരു വശങ്ങളായ പാര്‍ട്ടികളാണ് നിങ്ങളെന്നും കോടിയേരി ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























