Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താരസംഘടനയായ അമ്മയ്ക്കും നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനും എതിരെ രൂക്ഷവിമര്‍ശനവുമായി നടി പാര്‍വതി വീണ്ടും രംഗത്ത്, നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മന:പ്പൂര്‍വം വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നത് 

17 APRIL 2019 07:25 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

താരസംഘടനയായ അമ്മയ്ക്കും നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനും എതിരെ രൂക്ഷവിമര്‍ശനവുമായി നടി പാര്‍വതി വീണ്ടും രംഗത്ത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മന:പ്പൂര്‍വം വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നത് അതിലൂടെ അവര്‍ സമൂഹത്തിന് മുന്നില്‍ സ്വയം തുറന്ന് കാട്ടപ്പെടുകയാണെന്നും പാര്‍വതി ആരോപിച്ചു. ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. ഓരോരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹര്‍ജി നല്‍കി കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാരും കോടതിയും വിമര്‍ശനം ഉന്നയിച്ചിരുന്നു. അവസാനം നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിക്കും വരെ കുറ്റംചുമത്തരുതെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതിയും രംഗത്തെത്തി. ഈയൊരു സാഹചര്യത്തിലാണ് പാര്‍വതിയുടെ വിമര്‍ശനം. 

അമ്മയും വിമന്‍ ഇന്‍ കളക്ടീവ് സിനിമയും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ യാതൊരു പുരോഗതിയുമില്ലെന്നും പാര്‍വതി വ്യക്തമാക്കി. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ അനുകൂലമായ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും പാര്‍വതി കുറ്റപ്പെടുത്തി. മുമ്പ് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാത്തതിനെ തുടര്‍ന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്ന കാര്യത്തിലും അമ്മ ഇതുവരെ ഇടപെട്ടിട്ടില്ല. ഇന്‍ഡസ്ട്രിയിലും സംഘടനയിലും ഉള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് വിമന്‍ ഇന്‍ കളക്ടീവിന്റെ ആവശ്യം. ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറാണ്. അമ്മ നേതൃത്വം ബഹുമാനം പൊതുസമൂഹത്തില്‍ നിന്നടക്കം ബഹുമാനം നേടിയെടുത്താലെ അത് തിരിച്ച് കൊടുക്കാന്‍ പറ്റൂവെന്നും പാര്‍വതി തുറന്നടിച്ചൂ. നടിമാരുടെ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയോടൊണ് കാണുന്നതെന്നും പാര്‍വതി പറഞ്ഞു.

ലൊക്കേഷനുകളില്‍ പരാതി പരിഹാര സെല്‍ വേണമെന്ന് ആവശ്യപ്പെട്ട് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പാര്‍വതി പറഞ്ഞു. ആ കേസില്‍ അമ്മ ഉള്‍പ്പെടെ കക്ഷികളാണ്. രാജിവെച്ച റിമാ കല്ലിംഗല്‍, രമ്യാനമ്പീശന്‍, ആക്രമിക്കപ്പെട്ട നടി, ഗീതുമോഹന്‍ദാസ് എന്നിവര്‍ അപേക്ഷ നല്‍കിയാല്‍ മാപ്പ് പറയാതെ തിരിച്ചെടുക്കാമെന്ന നിലപാടിലാണ് അമ്മ. രാജിവെച്ച് പോയവരെ തിരിച്ച് വിളിക്കുന്ന രീതി ഒരു സംഘടനയിലും ഇല്ലെന്നും അമ്മ ഭാരവാഹികള്‍ പറയുന്നു. ദിലീപിനെ പുറത്താക്കിയതിലൂടെ പ്രശ്‌നങ്ങള്‍ക്ക് അയവ് വന്നിരിക്കുകയാണ്. അതിനാല്‍ വിവാദ വിഷയങ്ങളിലേക്കൊന്നും കടക്കേണ്ടെന്നാണ് അമ്മ നേതൃത്വത്തിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസ് കോടതിയുടെ പരിഗണനയിലാണെന്നും അതേക്കുറിച്ച് പരസ്യപ്രതികരണം നടത്തേണ്ടെന്നുമാണ് അംഗങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. 

അമ്മയ്ക്കും ദിലീപിനും എതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ച പാര്‍വതി പക്ഷെ, ദിലീപിനെതിരെ കുറ്റം ചുമത്തുന്നത് വൈകിപ്പിക്കണമെന്ന് സുപ്രീംകോടതിയില്‍ നിലപാട് സ്വീകരിച്ച സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പാര്‍വതി മാത്രമല്ല റിമകല്ലിംഗല്‍, വിധുവിന്‍സെന്റ്, രേവതി തുടങ്ങി വിമന്‍ ഇന്‍ കളക്ടീവുമായി അടുത്ത ബന്ധമുള്ളവരാരും സര്‍ക്കാര്‍ നിലപാടിനെതിരെ ക, മാന്നൊരക്ഷരം മിണ്ടിയിട്ടില്ല. സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. എന്നിട്ടും വിമന്‍ ഇന്‍ കളക്ടീവ് സിനിമ ഉണര്‍ന്നില്ല. പാര്‍വതിയുടെ ഇപ്പോഴത്തെ വിമര്‍ശനം പുതിയ സിനിമയായ ഉയരെയ്ക്ക് പബഌസിറ്റി കിട്ടുന്നതിനാണെന്ന് ചിലര്‍ ആരോപിക്കുന്നു. താരത്തിന്റെ നിലപാടിന് പ്രേക്ഷകര്‍ മറുപടി നല്‍കട്ടെ എന്ന നിലപാടിലാണ് മറ്റ് ചിലര്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends