ഉച്ചഭക്ഷണത്തിനായി റസ്റ്റ് ഹൗസില്‍ കയറാതെ രാഹുല്‍ഗാന്ധി റെസ്റ്റോറന്റില്‍ കയറി

ഉച്ചഭക്ഷണത്തിനായി താമസം ഒരുക്കിയ റെസ്റ്റ് ഹൗസിനെ 'കൈ'വെടിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തനിക്ക് ഭക്ഷണം റസ്റ്റ് ഹൗസില്‍ വേണ്ട വല്ല റസ്റ്ററന്റിലുമാക്കാമെന്നായിരുന്നു ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത തീരുമാനം. പാലായില്‍ കെ.എം മാണിയുടെ വീട്ടുകാരെ സന്ദര്‍ശിച്ച് ആലപ്പുഴ എത്തുമ്പോഴേക്കും മണി രണ്ടര. അവിടെ നിന്ന് കുറച്ചു ദൂരമേയുള്ളു പൊതുമരാമത്തു വകുപ്പിന്റെ റസ്റ്റ് ഹൗസിലേക്ക്. ഇവിടെയാണ് ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി അത് നിരസിച്ചതോടെ വണ്ടി നേരെ വിട്ടത് ഏ.ജെ പാര്‍ക്കിലേക്കാണ.്
രാഹുലിനൊപ്പം ഭക്ഷണം കഴിക്കാന്‍ 12 നേതാക്കളെ നിശ്ചയിച്ചിരുന്നു. നേരത്തേ തന്നെ രാഹുല്‍ ഗാന്ധി എത്തിയേക്കുമെന്ന് ഹോട്ടല്‍ അതികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു.
ഫ്രൈഡ് റൈസ്, പനീര്‍ ബട്ടര്‍ മസാല, ചപ്പാത്തി, കേരള പൊറോട്ട, ചിക്കന്‍ ഫ്രൈ പിന്നെ പഴംപൊരിയും ഇവയെല്ലാം രുചിച്ചു നോക്കിയശേഷം കൂടെയുള്ളവര്‍ കഴിച്ചു തീരുന്ന വരെ ഫോണും വിളിച്ച് ടേബിളിന് ചുറ്റും വട്ടം ചുറ്റി. ഫോട്ടോ എടുക്കാന്‍ ആഗ്രഹിച്ചു നില്‍ക്കുന്ന ഹോട്ടല്‍ ജീവനക്കാരെ കണ്ട് അവരെ വിളിച്ച് സെല്‍ഫി എടുത്തു.
https://www.facebook.com/Malayalivartha
























