വെറും രണ്ടാഴ്ച മാത്രം പ്രായമുള്ള നവജാതശിശുവിന്റെ ശസ്ത്രക്രിയ ഇന്ന് ; ആശങ്കയിൽ കുടുംബം

കൊച്ചിയിലെ അമൃതയിലെത്തിച്ച വെറും രണ്ടാഴ്ച മാത്രം പ്രായമുള്ള നവജാതശിശുവിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കുമെന്ന് ആശുപത്രി അധികൃതര്‍.ഹൃദയത്തിനുള്ള വൈകല്യങ്ങള്‍ അല്ലാതെ വേറെയും പ്രശ്‌നങ്ങളുള്ളതിനാല്‍ അപകട സാധ്യതയേറിയ ശസ്ത്രക്രിയ ആകും ഇതെന്ന് ആശുപത്രി ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. രക്തപരിശോധനയുടെ അന്തിമ ഫലം വന്ന ശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. ഹൃദയവാല്‍വിന്റെ തകരാറിന് പുറമെ കുഞ്ഞിന് ഹൃദയത്തില്‍ ദ്വാരവുമുണ്ട്. ഈ ന്യൂനതകള്‍ മറ്റ് അവയങ്ങളെയും ബാധിച്ച സ്ഥിതിയാണ്.
എങ്കിലും ഇരുപത്തിനാല് മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ അല്‍പ്പം സ്ഥിരത ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
അതേസമയം മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്കായി പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ചു. അഞ്ച് മണിക്കൂര്‍ കൊണ്ടാണ് നവജാത ശിശുവുമായി ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ് തിരുവനന്തപുരത്ത് പാഞ്ഞെത്തിയത്.
പൊലീസും പൊതുജനങ്ങളും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും കുഞ്ഞു ജീവന്‍ കാക്കാന്‍ ഒരുമനസോടെ ഒരുമിച്ചു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചതോടെ എല്ലാവരുടേയും സഹകരണം കൊണ്ടാണ് ഇത്രവേഗം എത്താനായതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ആദര്‍ശ് പറഞ്ഞു. വരുന്ന വഴി തടസങ്ങള്‍ ഒന്നുമുണ്ടായില്ലെന്നും ആദര്‍ശ് പറഞ്ഞു.
ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം സര്‍ക്കാര്‍ ഏറ്റെടുത്തത്. മലപ്പുറത്തെ പെരിന്തല്‍മണ്ണയിലുള്ള സ്വകാര്യ ആശുപത്രിയില്‍നിന്ന് നിന്ന് വൈകുന്നേരം 5.45നാണ് കുഞ്ഞുമായി പുറപ്പെട്ടത്. 10.45 ഓടെ ആംബുലന്‍സ് ശ്രീചിത്ര ആശുപത്രിയില്‍ ആംബുലന്‍സ് എത്തി.
കുഞ്ഞിനെ ഇപ്പോള്‍ ഹൃദ്രോഗ വിദഗ്ധര്‍ പരിശോധിക്കുകയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമേ ശസ്ത്രക്രിയ എപ്പോള്‍ വേണമെന്ന് തീരുമാനിക്കൂ. കഴിഞ്ഞ ദിവസം മംഗലാപുരത്തുനിന്ന് നവജാത ശിശുവുമായി ആംബുലന്‍സ് അതിവേഗം കൊച്ചിയിലെത്തിയതിന് സമാനമായ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയത്.
https://www.facebook.com/Malayalivartha
























