Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

സമ്പൂര്‍ണ വൈ-ഫൈ നഗരമാകാന്‍ കൊച്ചി ഒരുങ്ങുന്നു

06 JANUARY 2015 12:15 PM IST
മലയാളി വാര്‍ത്ത.

More Stories...

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...

തിരുവനന്തപുരം നഗരസഭയിൽ ബിജെപിക്ക് പ്രതിസന്ധി.. ആർ സുഗതന്‍റെ ഒപ്പ് വിവാദത്തിൽ നിലപാട് കടുപ്പിക്കുന്നു..ആ ഒപ്പുകൾ ആരാണ് ഇട്ടത്..അന്വേഷണം ഉണ്ടാവും..

എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല

വയര്‍ലെസ് ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്കിലൂടെ പേഴ്‌സണല്‍ കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, ഡിജിറ്റല്‍ കാമറ, ടാബ്‌ലറ്റ് കംപ്യൂട്ടര്‍, ഡിജിറ്റല്‍ ഓഡിയോ പ്ലെയര്‍, വീഡിയോ ഗെയിം കണ്‍സോള്‍ തുടങ്ങിയവ ഉപയോഗിക്കാനാവുന്ന വൈ-ഫൈ സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍ കൊച്ചി നഗരത്തില്‍ ലഭ്യമാകുന്നതോടെ കൊച്ചി നഗരം സമ്പൂര്‍ണ വൈ-ഫൈ നഗരമാകും.


ബിഎസ്എന്‍എല്‍-ന്റെ സഹകരണത്തോടെയാണു ഇവിടെ ഈ പദ്ധതി നടപ്പിലാക്കുന്നതെന്നു മേയര്‍ ടോണി ചമ്മണി, ബിഎസ്എന്‍എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


പദ്ധതി നടപ്പിലാകുമ്പോള്‍ ഇത്രയധികം പ്രദേശങ്ങളില്‍ വൈ-ഫൈ സംവിധാനം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ മുനിസിപ്പല്‍ കോര്‍പറേഷനാകും കൊച്ചിയെന്നു മേയര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍, ലാന്‍ഡ്‌ലൈന്‍ എന്നിവ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനേക്കാള്‍ 30 ശതമാനം കുറഞ്ഞ നിരക്കിലായിരിക്കും വൈ-ഫൈ ലഭ്യമാകുക.


ആദ്യഘട്ടത്തില്‍ 10 പ്രദേശങ്ങളിലാണു വൈ-ഫൈ സംവിധാനം ലഭ്യമാക്കുന്നത്. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, മറൈന്‍ഡ്രൈവ്, ഹൈക്കോര്‍ട്ട്, സുഭാഷ് പാര്‍ക്ക്, കൊച്ചി കോര്‍പറേഷന്‍ മെയിന്‍ ഓഫീസ്, ജോസ് ജംഗ്ഷന്‍, വൈറ്റില മൊബിലിറ്റി ഹബ്, ഇടപ്പള്ളി ജംഗ്ഷന്‍, കലൂര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളത്.


ഓരോ പ്രദേശത്തെയും ഹോട്ട് സ്‌പോട്ട് സംവിധാനത്തിനു കീഴില്‍ 300 മീറ്റര്‍ പരിധിക്കുള്ളില്‍ 10 എംബി ബാന്‍ഡ്‌വിഡ്‌ത്തോടെയാണ് വൈ-ഫൈ സൗകര്യം ലഭിക്കുന്നത്. പദ്ധതിയുടെ ആദ്യമാസം ഓരോ ദിവസത്തേയും ആദ്യത്തെ 15 മിനിറ്റ് ഉപയോക്താക്കള്‍ക്കു സൗജന്യമായി വൈ-ഫൈ ഉപയോഗിക്കാം. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ചു സൗജന്യ ഉപയോഗത്തിന്റെ കാലപരിധി നീട്ടും. വൈ-ഫൈ ലഭിക്കുന്നതിനു മൊബൈല്‍ ഫോണിലൂടെ രജിസ്റ്റര്‍ചെയ്യണം.


ക്വാഡ്ജന്‍ കമ്പനിക്കാണു ബില്ലിംഗ് സംവിധാനത്തിന്റെ ചുമതല. വൈ-ഫൈ ഉപയോഗിക്കുന്നതിനു വൗച്ചറുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും റീ ചാര്‍ജ് ചെയ്യുന്നതിനു സംവിധാനമുണ്ട്. താരിഫ് പിന്നീടു പ്രഖ്യാപിക്കുമെന്നു മേയര്‍ ടോണി ചമ്മണി അറിയിച്ചു.


പദ്ധതി നടപ്പിലാക്കാന്‍ ബിഎസ്എന്‍എലിന് അടിസ്ഥാനസൗകര്യം ഒരുക്കി നല്‍കുകയാണു കൊച്ചി നഗരസഭ ചെയ്യുന്നതെന്നും സാമ്പത്തികചെലവുകളൊന്നും നഗരസഭ വഹിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചിയെ വൈ-ഫൈ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഈ മാസം ചേരുന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...  (3 minutes ago)

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (11 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (13 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (32 minutes ago)

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (42 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (42 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (45 minutes ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (46 minutes ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (47 minutes ago)

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല  (53 minutes ago)

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (56 minutes ago)

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (1 hour ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (1 hour ago)

Expressway-accident നോവായി എക്സ്പ്രസ് വേയിലെ അപകടം  (1 hour ago)

Iranian women ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ  (1 hour ago)

Malayali Vartha Recommends