വിവാദ പ്രസംഗം, എം.എം.മണിക്കെതിരെ തുടരന്വേഷണം നടത്തേണ്ടന്ന് സുപ്രീംകോടതി

സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരെ തുടരന്വേഷണം നടത്തേണ്ടന്ന് സുപ്രീംകോടതി. എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാര്‍ ബാലു വധക്കേസിനെ കുറിച്ച് തുടരന്വേഷണം നടത്തേണ്ടെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.
ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ല ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു എന്നിങ്ങനെയായിരുന്നു മണിയുടെ വിവാദ പ്രസംഗം. ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
മണിയുടെ പ്രസംഗത്തില്‍ അന്വേഷിക്കാന്‍ തക്ക പുതിയ കാര്യങ്ങളൊന്നും തന്നെയില്ലെന്നും സുപ്രീംകോടതി ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha