ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ചു വീണ വിദ്യാര്‍ത്ഥി ടിപ്പര്‍ ലോറി കയറി മരിച്ചു

ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേയ്ക്ക് തെറിച്ചുവീണ വിദ്യാര്‍ത്ഥി ടിപ്പര്‍ ലോറി കയറി മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പേരൂര്‍ക്കട കെ.എസ്.ഇ.ബി ഓഫീസിനു സമീപം സൗപര്‍ണികയില്‍ വിഷ്ണു (19) വാണ് മരിച്ചത്. അരുവിക്കര സ്വദേശി ലിജിന്‍, ചാരുപാറ സ്വദേശി അരവിന്ദ് എന്നിവര്‍ക്ക് പരുക്കേറ്റു. രാവിലെ എട്ടു മണിയോടെ കരകുളം കെല്‍ട്രോണ്‍ ജങ്ഷന് സമീപം കൂട്ടപ്പാറ വളവിലായിരുന്നു അപകടം.
സുഹൃത്തിനൊപ്പം യാത്രചെയ്യുകയായിരുന്ന വിഷ്ണു ബൈക്കുകള്‍ കൂട്ടിയിടിച്ചതിന്റെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്നാലെയെത്തിയ ടിപ്പര്‍ തലയിലൂടെ കയറിയിറങ്ങിയതിനെ തുടര്‍ന്ന് വിഷ്ണു സംഭവ സ്ഥലത്തു തന്നെ മരിച്ചു. രണ്ട് ബൈക്കുകളും അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരുക്കേറ്റ ലിജിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച വിഷ്ണു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha