Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

ശ്വാസകോശം പുകവലി പാടില്ല പരസ്യത്തിലൂടെ പ്രശസ്തമായ ശബ്ദത്തിനുടമയായ ഗോപന് നല്ല ശബ്ദം ഉണ്ടായിട്ടും വിജയ് സൂപ്പറും പൗര്‍ണമിക്കും മുമ്പ് സിനിമയിലേക്ക് ആരും വിളിച്ചിരുന്നില്ല

30 APRIL 2019 02:15 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

' എന്തോ , സിനിമയില്‍ എന്റെ ശബ്ദം അങ്ങനെ ആരും ഉപയോഗിച്ചിട്ടില്ല , എനിക്ക് ഏറെ ആഗ്രഹം ഉണ്ടായിരുന്നിട്ടും. എന്ത് തോന്നി എന്റെ വോയ്‌സ് ഈ സിനിമയില്‍ ഉപയോഗിക്കാന്‍ ?' വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയില്‍ നരേഷന്‍ ചെയ്യാന്‍ വിളിച്ചപ്പോള്‍ അന്തരിച്ച ഗോപന്‍ ( ശ്വാസകോശം പുകവലി പാടില്ല പരസ്യത്തിലൂടെ പ്രശസ്തമായ ശബ്ദത്തിനുടമ ) പരിഭവം പറഞ്ഞെന്ന് സംവിധായകന്‍ ജിസ് ജോയി ഓര്‍മിച്ചു. ഗോപന്‍ ചേട്ടന്റെ ശബ്ദത്തിന് പുതുമയുണ്ടെന്ന് ജിസ് ജോയി പറഞ്ഞു. ചേട്ടന്റെ ശബ്ദം ഒരു ഫ്‌ലാഷ് മോബിന്റെ എഫക്ട് എനിക്ക് ചെയ്യാറുണ്ട് , അത് സിനിമയിലൂടെ പ്രേക്ഷകര്‍ക്കും നല്കാന്‍ ആയാല്‍ നല്ലതല്ലേ ? അദ്ദേഹം അത് കേട്ടു ഏറെ ചിരിച്ചു !! സിനിമയ്ക്ക് ആശംസ അറിയിച്ചു ഫോണ്‍ വെച്ചു !! ഏറെ നാള്‍ കഴിഞ്ഞു സിനിമ ഡല്‍ഹിയില്‍ കണ്ടതിനു ശേഷം എന്നെ ഫോണില്‍ വിളിക്കുകയും കേരളത്തില്‍ വരുമ്പോള്‍ നമുക്ക് കാണാം എന്ന് പറയുകയും ചെയ്തു !! 

മലയാള സിനിമയില്‍ സ്ഥിരം നരേഷന്‍ പലപ്പോഴും പ്രമുഖരായ ഏതാനും സംവിധായകരോ ശ്രീനിയേട്ടനോ ഒക്കെ ആണ് ചെയ്യാറ് !! അതൊന്നു മാറ്റി പിടിക്കാം എന്ന് കരുതി , അങ്ങനെ നമ്പര്‍ തേടിപ്പിടിച്ചു വിളിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെ ചെയ്യാം എന്ന് ഗോപന്‍ ചേട്ടന്‍ സമ്മതിച്ചു ! അങ്ങനെ ജിസ് ജോയി ട്രാക്ക് ഡബ് ചെയ്തു ഡല്‍ഹിക്ക് അയച്ചു കൊടുത്തു് , അതു കേട്ടു ഡല്‍ഹിയിലെ ഏതോ സ്റ്റുഡിയോയില്‍ പോയി ഡബ് ചെയ്ത് അദ്ദേഹം തിരിച്ച്് അയച്ചു തന്നു !! കേട്ടപ്പോള്‍ ഒരുപാട് ചിരിച്ചു !നന്ദി പറയാന്‍ വിളിച്ചപ്പോള്‍ എന്നോട് പരിഭവം പോലെ പറഞ്ഞു - എന്തോ സിനിമയ്ക്ക് ശബ്ദം നല്‍കാന്‍ എന്നെ ആരും വിളിക്കാറില്ല. 

വിജയ് സൂപ്പറും പൗര്‍ണ്ണമിയും കണ്ട എത്രയോ പേര്‍ ജിസ് ജോയിയെ വിളിച്ചു അദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിക്കാന്‍ തോന്നിയതു നന്നായെന്ന് പറഞ്ഞു. ഇന്നലെ ഒരു പ്രമുഖ സംവിധായകന്‍ എന്റെ കയ്യില്‍ നിന്നും ഗോപന്‍ ചേട്ടന്റെ നമ്പര്‍ വാങ്ങി , ഒരു പരസ്യം ഡബ് ചെയ്യിക്കാന്‍. അടുത്ത ആഴ്ചയാണ് ഡബ്ബിങ് അതിനു മുന്‍പ് എന്നോടൊന്ന് വിളിച്ചു ഗോപന്‍ ചേട്ടന്റെ അടുത്ത് ഇന്‍ട്രോഡ്യൂസ് ചെയ്യണമെന്നും സംവിധായക സുഹൃത്ത് ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിച്ചു. പെട്ടന്ന് മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ വിശ്വസിക്കാനാവുന്നില്ല !! എല്ലാ വേര്‍പാടും അങ്ങനെ ആണല്ലോ അല്ലെ. അതെ , നമുക്ക് ഇദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ലഭിച്ചിരുന്നത് ഒരു ഫ്‌ലാഷ് മോബ് കാണും പോലുള്ള ഊഷ്മളതയും ഉണര്‍വും ആയിരുന്നു !! ആലോചിച്ചു നോക്കുമ്പോള്‍ മറ്റാരും ഇല്ല ഒരു ശബ്ദം കൊണ്ട് മാത്രം അതൊക്കെ നമ്മിലുളവാക്കാന്‍ !!

സിനിമയില്‍ അദ്ദേഹത്തിന്റെ ശബ്ദം കൊണ്ടുവരാന്‍ ഒരു നിയോഗമായതിന് പിന്നിലും ഉണ്ടാകും എന്തേലുമൊക്കെ നിയോഗങ്ങള്‍ .. ഇപ്പോ എനിക്കതു അറിയില്ല ... 
ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത പ്രിയ ഗോപന്‍ ചേട്ടന് വേദനയോടെ വിട .. പ്രണാമം !!
അങ്ങയുടെ ശബ്ദം ' കേവലം ഒരു ശബ്ദമല്ലായിരുന്നു ഞങ്ങള്‍ക്ക് '

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (2 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (5 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (15 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (20 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (33 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (40 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (43 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (47 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (49 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends