'ജംബോ കമ്മിറ്റികള്‍ ഇനി പഴങ്കഥ'; കെപിസിസി ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്

കെപിസിസി ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. എല്ലാ വിഭാഗങ്ങള്‍ക്കും പുനഃസംഘടനയില്‍ പരിഗണന നല്‍കും. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത കാട്ടിയവര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളുടെ കാര്യക്ഷമത പദവികള്‍ക്ക് മാനദണ്ഡമാകുമെന്നും അദ്ദേഹം പറഞ്ഞു. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കുമെന്നും വൈസ് പ്രസിഡന്റ് പദവി ഇല്ലാതാക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























