തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള അലവന്‍സില്‍ പക്ഷപാതം; ഒരേ ഡ്യൂട്ടിയ്ക്കു രണ്ടു വേതനം വിതരണം ചെയ്ത നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച വിവിധ ഡിപ്പാര്‍ട്ടുമെന്റിലെ ജീവനക്കാര്‍ക്ക് വ്യത്യസ്ത നിരക്കിലുള്ള അലവന്‍സ് നല്‍കിയതിനെതിരെ പ്രതിഷേധം. പോലീസ് സേനാംഗങ്ങള്‍ക്ക് 1440 രൂപ കൂടാതെ പ്രതിദിന അലവന്‍സായി 140 രൂപയും ലഭിച്ചപ്പോള്‍ എക്‌സൈസിന് പ്രതിദിനം 150 രൂപമാത്രാണ് ലഭിച്ചത്.
സ്‌പെഷല്‍ പോലീസിനു 2200 രൂപയും പ്രതിദിന അലവന്‍സായി 150 രൂപയും നല്‍കി.
കോളജ് എന്‍സിസി, റിട്ടയേര്‍ഡ് പോലീസ്, വിരമിച്ച സൈനീകര്‍ എന്നിവരെയാണു സ്‌പെഷല്‍ പോലീസ് സേനയ്ക്കായി നിയോഗിച്ചത്. ഇവരെ് തെരഞ്ഞെടുപ്പിനു ദിവസവും തലേദിവസവുമാണു ജോലിയ്ക്കു നിയോഗിച്ചത്.പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മുമ്പ് മുതല്‍ അഞ്ച് ദിവസം ഡ്യൂട്ടി ചെയ്യേണ്ടിവന്നു.
കഴിഞ്ഞ വര്‍ഷം എക്‌സൈസിനു 1650 രൂപയും പ്രതിദിന അലവന്‍സായി 150 രൂപയും നല്‍കിയിരുന്നു. പോലീസുകാര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും സ്‌പെഷല്‍ പോലീസുകാര്‍ക്ക് നേരിട്ടുമാണു പണം കൈമാറിയത്.ഒരേ ഡ്യൂട്ടിയ്ക്കു രണ്ടു വേതനം വിതരണം ചെയ്ത നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്.
https://www.facebook.com/Malayalivartha



























