ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയില്‍ നിന്നും പിടിച്ച പണം തട്ടിയ കേസില്‍ രണ്ട് എ.എസ്.ഐമാര്‍ കൊച്ചിയില്‍ അറസ്റ്റില്‍

ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയില്‍ നിന്നും പിടിച്ച പണം തട്ടിയ കേസില്‍ രണ്ട് എ.എസ്.ഐമാര്‍ കൊച്ചിയില്‍ അറസ്റ്റില്‍. പഞ്ചാബ് പൊലീസിലെ എ.എസ്.ഐമാരായ ജോഗീന്ദ്രര്‍ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരാണ് കേരള പൊലീസിന്റെ പിടിയിലായത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒളിവില്‍ താമസിക്കവെയാണ് പട്യാല സ്വദേശികളായ ഇവര്‍ അറസ്റ്റിലാകുന്നത്.
ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയായ വെെദികനില്‍ നിന്നും 16 കോടിയായിരുന്നു പഞ്ചാബ് പൊലീസ് പിടികൂടിയിരുന്നത്. എന്നാല്‍ ആദായ നികുതി വകുപ്പിന് മുന്നില്‍ 9 കോടി രൂപ മാത്രമേ കെെമാറിയിരുന്നുള്ളൂ. തുടര്‍ന്ന് രണ്ട് എ.എസ്.എെമാരും ഒളിവില്‍ പോകുകയായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ അസ്വഭാവികമായി രണ്ട് പേര്‍ താവസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha



























