സാര്‍വദേശീയ തൊഴിലാളി ദിനം ഇന്ന്, തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകമെങ്ങുമുള്ള തൊഴിലാളികള്‍ മെയ്ദിനം ആഘോഷിക്കുന്നു

മെയ് മാസം ഒന്നിനാണ് മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്.
തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകം ഇന്ന് തൊഴിലാളി ദിനം ആചരിക്കുകയാണ്. പക്ഷെ ഒരു നൂറ്റാണ്ടിലധികം നീളുന്ന മുന്നേറ്റ ചരിത്രങ്ങളുണ്ടായിട്ടും അടിസ്ഥാനവര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്നതാണ് ലോകയാഥാര്‍ഥ്യം.
എട്ട് മണിക്കൂര്‍ ജോലി എട്ട് മണിക്കൂര്‍ വിശ്രമം എട്ടുമണിക്കൂര്‍ വിനോദം എന്ന മുദ്രാവാക്യം ലോകം മുഴുവന്‍ മുഴങ്ങി. തൊഴിലാളികളുടെ സംഘശക്തിക്ക് മുന്നില്‍ അധികാര കേന്ദ്രങ്ങള്‍ തകര്‍ന്നു. പുതിയ അധികാര ക്രമങ്ങള്‍ തന്നെ രൂപപ്പെട്ടു. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ല്‍ ഓസ്‌ട്രേലിയായില്‍ ആണ്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.
പക്ഷെ ഇന്നും അധ്വാനിക്കുന്ന അടിസ്ഥാന വര്‍ഗത്തിന്റെ നില എല്ലായിടത്തും പരിതാപകരമാണ് . ലോകം അതിഭീകരമായ തൊഴിലില്ലായ്മയിലൂടെ കടന്നുപോകുന്നുവെന്നത് ഞെട്ടിക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം.ഗള്‍ഫ് പ്രതിസന്ധി, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണം , തോട്ടം തൊഴിലാളി സ്ത്രീകള്‍ എന്നിങ്ങനെ ചര്‍ച്ച ചെയ്യപ്പെടേണ്ട നിരവധി പ്രശ്‌നങ്ങള്‍ കേരളത്തിനുമുണ്ട്.
"
https://www.facebook.com/Malayalivartha



























