കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മൂന്നു മാസത്തേക്ക് റദ്ദാക്കി

കോട്ടയം വഴിയുള്ള എറണാകുളം കായംകുളം പാസഞ്ചറും കായംകുളം എറണാകുളം പാസഞ്ചറും ഇന്നുമുതല്‍ ജൂലൈ 31 വരെ റദ്ദാക്കി. കാസര്‍ഗോഡ് കുന്പളയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നന്പര്‍ 16606 നാഗര്‍കോവില്‍ മാംഗളൂര്‍ ഏറനാട് എക്‌സ്പ്രസ് 50 മിനിറ്റ് വൈകും. ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അഞ്ചിന് ട്രെയിന്‍ ആലപ്പുഴ വഴിയുള്ള കായംകുളം എറണാകുളം പാസഞ്ചര്‍, കായംകുളം എറണാകുളം പാസഞ്ചര്‍, കൊല്ലം എറണാകുളം പാസഞ്ചര്‍, എറണാകുളം കൊല്ലം പാസഞ്ചര്‍ എന്നിവ റദ്ദാക്കി.
അഞ്ചിന് ആലപ്പുഴ വഴിയുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ തുറവൂരില്‍ 70 മിനിറ്റും ചണ്ഡിഗഡ് കൊച്ചുവേളി കേരള സന്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് മൂന്നിനും അഞ്ചിനും എറണാകുളത്ത് 40 മിനിറ്റും പിടിച്ചിടും. പോര്‍ബന്തര്‍ കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് നാലിന് എറണാകുളത്ത് പിടിച്ചിടും.
"
https://www.facebook.com/Malayalivartha



























