മെഡിക്കല്‍ കോളേജ് കാത്ത്‌ലാബ്: മന്ത്രിയിടപെട്ടു പ്രവര്‍ത്തനം ഉടന്‍ പുന:രാരംഭിക്കും

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെ.എച്ച്.ആര്‍.ഡബ്ലിയു.എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം ഉടന്‍ പുന:രാരംഭിക്കും. കമ്പനികള്‍ക്ക് നല്‍കാനുള്ള ഇ.എം.ഡി.യിലെ കുടിശിക തുക അടിയന്തരമായി നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കെ.എച്ച്.ആര്‍.ഡബ്ലിയു.എസ്. എം.ഡി.ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാത്ത്‌ലാബ് പോലെ രോഗികള്‍ക്ക് അത്യാവശ്യമായ സേവനങ്ങള്‍ ഒരു മുന്നറിയിപ്പും കൂടാതെ നിര്‍ത്തിവയ്ക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന് മന്ത്രി പറഞ്ഞു. അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.
ഇത് സംബന്ധിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കെ.എച്ച്.ആര്‍.ഡബ്ലിയു.എസ്. എം.ഡി.യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























