Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

'ഇത് തന്റെ പുനര്‍ജന്മം , ആരുടെ കാരുണ്യവും പ്രാര്‍ത്ഥനയുമാണു ജീവന്‍ രക്ഷിച്ചതെന്നു ഇപ്പോഴും അറിയില്ല, ഇന്നലെയെക്കുറിച്ചോര്‍ത്ത് ഞെട്ടലോടെ രശ്മി

01 MAY 2019 09:01 AM IST
മലയാളി വാര്‍ത്ത

ഇത് തന്റെ പുനര്‍ജന്മം , ആരുടെ കാരുണ്യവും പ്രാര്‍ത്ഥനയുമാണു ജീവന്‍ രക്ഷിച്ചതെന്നു ഇപ്പോഴും അറിയില്ല, ഇന്നലെയെക്കുറിച്ചോര്‍ത്ത് ഞെട്ടലോടെ രശ്മി. പരീക്ഷ എഴുതിയ ആഹ്ലാദത്തിലാണെങ്കിലും ബുധനൂര്‍ ഇലഞ്ഞിമേല്‍ രഘുഭവനത്തില്‍ രശ്മി രഘുനാഥിന്(26) ഇന്നലയെ കുറിച്ചോര്‍ക്കുന്നത് ഭീതിയോടെ. ബിഎഡ് സൈക്കോളജി പരീക്ഷയെഴുതാന്‍ പോയ രശ്മിയുടെ പുനര്‍ജന്മമാണിതെന്ന് വേണം പറയാന്‍. ഇന്നലെ രാവിലെ 9.25നു തഴക്കര മേല്‍പ്പാലം ജംക്ഷനില്‍ രഘുമോന്‍ എന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നിന്നും രശ്മി രക്ഷപ്പെട്ടത് അത്ഭുതകരമായാണ്.അപകടത്തിന് ദൃക്‌സാക്ഷികളായ എല്ലാവരും ആ ഒരു നിമിഷത്തില്‍ നിലവിളിച്ചു പോയിരുന്നു.
രശ്മി രക്ഷപ്പെട്ടെന്നു വിശ്വസിക്കാന്‍ അവര്‍ക്കും വളരെയേറെ പ്രയാസമാണ് അത്രയ്ക്കും ഭയാനകമായിരുന്നു ആ അപകട ദൃശ്യങ്ങള്‍. വഴുവാടി ഭാഗത്തു നിന്നെത്തി മാവേലിക്കര പന്തളം റോഡിലേക്കു കയറുന്നതിനു മുമ്പ്് സ്‌കൂട്ടര്‍ നിര്‍ത്തി ഇരുദിശയിലേക്കും നോക്കി. ബസ് സ്‌റ്റോപ്പില്‍ ചെങ്ങന്നൂരിനുള്ള രഘുമോന്‍ ബസ് ആളുകള്‍ കയറുന്നതിനായി നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു ഇതുകണ്ട് രശ്മി ഇന്‍ഡിക്കേറ്റര്‍ ഇട്ടു ചെങ്ങന്നൂര്‍ ഭാഗത്തേക്കു തിരിഞ്ഞു മുന്നോട്ടു പോകുകയായിരുന്നു.
എന്നാല്‍ പെട്ടെന്നു മുന്നോട്ടെടുത്ത ബസ് രശ്മിയുടെ സ്‌കൂട്ടറില്‍ ഇടിച്ചതോടെ രശ്മിയു വണ്ടിയും ബസിനകത്തേയ്ക്ക് വീഴുകയായിരുന്നു. എന്നാല്‍ രശ്മി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിനടിയില്‍ നിന്നും നാട്ടുകാര്‍ വലിച്ചെടുത്ത രശ്മിക്ക് കൈകളിലും കാലിലും പരുക്കേറ്റിരുന്നു. തുടര്‍ന്ന് രശ്മിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

പ്രഥമശുശ്രൂഷ നല്‍കിയ ഡോക്ടര്‍ വലതു കയ്യുടെ എക്‌സ്‌റേ എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും പരീക്ഷ എഴുതണമെന്ന വാശിയില്‍ ഓട്ടോറിക്ഷയില്‍ പരീക്ഷാ ഹാളിലെത്തുകയായിരുന്നു രശ്മി. കയ്യുടെ വേദന അവഗണിച്ച് പരീക്ഷ എഴുതി വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനു ഭക്ഷണം നല്‍കിയ ശേഷമാണു പിന്നെ എക്‌സ്‌റേ എടുത്തത്. 'ഇത് തന്റെ പുനര്‍ജന്മം ആണെന്നും , ആരുടെ കാരുണ്യവും പ്രാര്‍ത്ഥനയുമാണു ജീവന്‍ രക്ഷിച്ചതെന്നു ഇപ്പോഴും അറിയില്ലെന്ന് രശ്മി പറയുന്നു. എന്തായാലും എനിക്കു പരീക്ഷ എഴുതാന്‍ സാധിച്ചല്ലോ' എന്നായിരുന്നു രശ്മിയുടെ ആശ്വാസം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (2 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (2 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (8 hours ago)

Malayali Vartha Recommends