രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്കാലിക ജീവനക്കാരൻ അറസ്റ്റില്‍

കല്ലട ബസിലെ താല്കാലിക ജീവനക്കാരന് കഞ്ചാവ് കേസിൽ അറസ്റ്റില്‍. രണ്ടര കിലോ കഞ്ചാവുമായാണ്കല്ലട ബസിലെ താല്കാലിക ജീവനക്കാരന് കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ പ്രഭു (22) അറസ്റ്റിലായത്. കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റഫോമിനു സമീപം കര്‍ഷക റോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലും പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരൂപ്പൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നതായി ഇയാള്‍ പൊലീസിന് മൊഴി നൽകി.
https://www.facebook.com/Malayalivartha



























