വഴക്കിനിടയില്‍ കലിപ്പടക്കാനായില്ല... ഭാര്യ നിര്‍മലയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭർത്താവ്

തിരുവനന്തപുരം കാട്ടാക്കടയാണ് സംഭവം. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏഴാംമൂഴിയില്‍ ശിവാനന്ദനാണ് ഭാര്യ നിര്‍മലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബ വഴക്കാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. വഴക്കിനിടയില്‍ ദേഷ്യം വന്ന ശിവാനന്ദന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിര്‍മല മരിച്ചതിന് ശേഷം ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























