എംസി റോഡില്‍ കൂത്താട്ടുകുളത്തിന് സമീപം അമ്പലംകുന്നില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി ഉള്‍പ്പടെ രണ്ടു മരണം

എംസി റോഡില്‍ കൂത്താട്ടുകുളത്തിന് സമീപം അമ്പലംകുന്നില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി ഉള്‍പ്പടെ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. കോട്ടയം പള്ളിക്കത്തോട് സ്വദേശി പുതുപ്പറന്പില്‍ അനിയുടെ മകന്‍ എബി അനി (14), അനിയുടെ ജേഷ്ഠന്റെ മകള്‍ അലീന എല്‍സ ജേക്കബ് (18) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അനിക്ക് പരിക്കേറ്റു. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
വിദേശത്തു നിന്നെത്തിയ അലീനയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോയതായിരുന്നു പിതാവും മകനും. മൂവരും കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
കാര്‍ ഓടിച്ചിരുന്ന അനി ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായി കരുതപ്പെടുന്നത്. അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha



























