ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ടെക്‌നോപാര്‍ക്ക് ജീവനക്കാരനെതിരെ കേസ്

തുമ്പയില്‍ ഒന്‍പത് വയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി. ടെക്‌നോപാര്‍ക്ക് ജീവനക്കാരനെതിരെയാണ് പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ടെക്‌നോപാര്‍ക്കിലെ ഒരു അനിമേഷന്‍ കമ്ബനിയിലെ ജീവനക്കാരനെതിരെയാണ് പരാതി. ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കുട്ടികളെ ചിത്രരചന പഠിപ്പിക്കുന്നുണ്ട്. ഇയാളുടെ ഫ്‌ളാറ്റില്‍ ചിത്രരചന പഠിക്കാനെത്തിയ അയല്‍വാസിയായ കുട്ടിയെയാണ് പീഡിപ്പിച്ചതായി പരാതി. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇയാള്‍ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ തുമ്ബ പോലീസില്‍ പരാതി നല്‍കി. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി തുമ്ബ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























