അനധികൃത ബസ് ബുക്കിംങ് സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി

അനധികൃത ബസ് ബുക്കിംങ് സൈറ്റുകള്‍, ദീര്‍ഘദൂരപാതകളില്‍ അനധികൃതമായി ഓടുന്ന സ്വകാര്യബസുകള്‍ക്ക് യാത്രാടിക്കറ്റുകള്‍ വില്‍ക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. സര്‍ക്കാരിനെ സമീപിച്ചു.
എന്നാല്‍ പെര്‍മിറ്റുള്ള അംഗീകൃത സ്റ്റേജ് ക്യാരേജുകള്‍ക്കുമാത്രമാണ് ടിക്കറ്റ് വില്‍ക്കാനും റൂട്ട് പരസ്യപ്പെടുത്തി ബസ് ഓടിക്കാനും അനുമതിയുള്ളത്. ഇവരുടേതല്ലാത്ത ടിക്കറ്റുകള്‍ വില്‍ക്കുന്നതും ബുക്കിങ് സ്വീകരിക്കുന്നതും നിയമവിരുദ്ധമാണെന്നും കെ എസ് ആര്‍ ടി സി ചൂണ്ടിക്കാട്ടി.
കൂടാതെ വെബ്‌സൈറ്റുകളുടെ സഹായത്തോടെ സ്വകാര്യബസ് ഉടമകള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി. എം.ഡി. ഗതാഗതവകുപ്പിനും കമ്മിഷണര്‍ക്കും കത്ത് നല്‍കിയത്. നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ല. ഇത് കണ്ടെത്തിയാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെയും മൊബൈല്‍ ആപ്പുകളുടെയും പ്രവര്‍ത്തനം തടയാന്‍ കേന്ദ്ര ഐ.ടി. വകുപ്പിനോട് ആവശ്യപ്പെടാം.
https://www.facebook.com/Malayalivartha



























