നഗരസഭാ ഓഫിസില്‍ മദ്യപിച്ചെത്തിയ ജീവനക്കാരന്റെ അഴിഞ്ഞാട്ടം സഹജീവനക്കാരോട്; വിവിധ സെക്ഷന്‍ ഓഫീസുകളില്‍ കയറി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ ശേഷം ഒന്നാം നിലയിലേക്ക് കയറുന്ന നടയില്‍ അടിവസ്ത്രം മാത്രം ധരിച്ച് മയക്കവും
ആലുവയിൽ നഗരസഭാ ഓഫിസില്‍ മദ്യപിച്ചെത്തിയ ജീവനക്കാരന്റെ അഴിഞ്ഞാട്ടം സഹജീവനക്കാരോട്. വിവിധ സെക്ഷന്‍ ഓഫീസുകളില്‍ കയറി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ ഇയാള്‍ പിന്നീട് പ്രധാന കവാടത്തില്‍ നിന്ന് ഒന്നാം നിലയിലേക്ക് കയറുന്ന നടയില്‍ അടിവസ്ത്രം മാത്രം ധരിച്ച് കിടന്നു. ഒടുവില്‍ കുടുംബാംഗങ്ങള്‍ എത്തിയാണ് ഇദ്ദേഹത്തെ കൊണ്ടുപോയത്.
ഒന്നാം നിലയിലേക്കുള്ള നടയില്‍ കിടന്ന ഇയാളെ നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് പിടിച്ച് മുറ്റത്തെത്തിച്ചു. ഓട്ടോറിക്ഷയില്‍ വന്ന കുടുംബാംഗങ്ങള്‍ ഇദ്ദേഹത്തെ നഗരസഭയുടെ പുറകുവശത്തെ വാതിലിലൂടെ പുറത്തേക്ക് എത്തിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നഗരസഭാ ഓഫീസിലെത്തിയ ഒരാളെ അടിച്ച് മുറിവേല്‍പ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. ഇത് പിന്നീട് ഒത്തുതീര്‍പ്പാക്കി. പോക്കറ്റടി കേസില്‍ പ്രതിയായ മറ്റൊരു നഗരസഭാ ജീവനക്കാരന് ഇപ്പോള്‍ ആലുവ സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. ശിവരാത്രി മണപ്പുറത്ത് വച്ച് പോക്കറ്റടിച്ചതിന്റെ പേരില്‍ റിമാന്റിലായിരുന്ന ഇയാള്‍, ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മറ്റൊരു പോക്കറ്റടി കേസില്‍ അകത്താവുകയായിരുന്നു.
https://www.facebook.com/Malayalivartha