ബിരിയാണിയില്‍ പഴുതാരയെന്നു പരാതി; പരിശോധനയില്‍ എട്ടുകാലിയേയും വണ്ടിനേയും കിട്ടി
അതിരപ്പള്ളിയിലെ ബനാന ലീഫ് ഹോട്ടലിനെതിരെ വിനോദ സഞ്ചാരിയുടെ പരാതി. ബിരിയാണിയില്‍ പഴുതാരയെ കണ്ടുവെന്നായിരുന്നു പരാതി.
തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നടപടി എടുത്തതായി പഞ്ചായത്ത് അധികൃതര്‍
ചത്ത പഴുതാരയെകിട്ടിയെന്നാണ് വിനോദ സഞ്ചാരി ആരോഗ്യ വകുപ്പിന് പരാതി നല്‍കിയത്.
ഇതേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാകട്ടെ ഭക്ഷണത്തില്‍ കണ്ടെത്തിയത് ചത്ത എട്ടുകാലി, വണ്ട് എന്നിവയെ.
വെറ്റിലപ്പാറ പഞ്ചായത്ത് കാര്യാലയത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ബനാന ലീഫ് ഹോട്ടലിനെതിരെയാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം നടപടിയെടുത്തത്.
ഫ്രീസറില്‍ സൂക്ഷിച്ച പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളും അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ലൈസന്‍സില്ലാതെയായിരുന്നു ഹോട്ടലിന്റെ പ്രവര്‍ത്തനമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha