പെരുമാറ്റത്തില്‍ അടിമുടി വശപ്പിശക്!!! സംശയം തോന്നിയപ്പോൾ വിശദമായ പരിശോധന നടത്തിയ അധികൃതർ ഞെട്ടി... കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

എയര്‍ ഇന്ത്യാ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്. സ്വര്‍ണ്ണം ആര്‍ക്ക് വേണ്ടിയാണ് കടത്തിയതെന്ന് അറിയാന്‍ വേണ്ടി ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണ മിശ്രിതം കണ്ടെത്തിയത്. ഒന്നേകാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതമാണ് എയര്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് കാസര്‍കോട് സ്വദേശി മുഹമ്മദ് ജാസിറിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി.
https://www.facebook.com/Malayalivartha



























