ഫോനി ചുഴലിക്കാറ്റ്; മത്സ്യത്തൊഴിലാളികൾക്കുള്ള കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം തുടരുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം തുടരുന്നു.അടുത്ത 12 മണിക്കൂറില്‍ തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്ന തെക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും, തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും, പുതുച്ചേരി, വടക്കന്‍ തമിഴ്നാട് തീരത്തും തെക്കന്‍ ആന്ധ്ര തീരത്തും പോകുന്നതില്‍നിന്ന് മത്സ്യത്തൊഴിലാളികളെ വിലക്കി. വെള്ളിയാഴ്ച വരെ മധ്യപടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ആന്ധ്ര തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. ശനിയാഴ്ച വരെ വടക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും ഒഡീഷ, പശ്ചിമ ബംഗാള്‍ തീരത്തും മത്സ്യബന്ധനത്തിന് പോകരുത്.ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സുരക്ഷിതമായ തീരത്തേക്ക് എത്തിച്ചേരണമെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha



























