കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പതിനൊന്നുകാരിയ്ക്കു നേരെ പീഡന ശ്രമം; പ്രതിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം കഴക്കൂട്ടത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്നുകാരിയ്ക്കു നേരെ പീഡന ശ്രമം. പെൺകുട്ടി ഉറക്കെ ഒച്ച വച്ചതിനെത്തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടിയ്ക്ക് നേരെയാണ് ഇത്തരത്തിലൊരു അതിക്രമമുണ്ടായത്.
രണ്ട് ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു കുട്ടി. മുത്തശ്ശിയോടൊപ്പം രക്തം പരിശോധനയ്ക്ക് പോയശേഷം റൂമിൽ വിശ്രമിക്കുമ്പോഴാണ് അപരിചിതനായ ഒരാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. മുത്തശ്ശി രക്ത പരിശോധനയുടെ റിസൾട്ട് വാങ്ങാൻ പോയിരിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ പീഡന ശ്രമം ചെറുക്കാനായി കുട്ടി നിലവിളിച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് ഇയാൾക്കായി തെരച്ചിൽ ശക്തമാക്കി.
https://www.facebook.com/Malayalivartha



























