മുന്‍ ധനകാര്യമന്ത്രി വി. വിശ്വനാഥ മേനോന്‍ അന്തരിച്ചു, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

മുന്‍ ധനകാര്യമന്ത്രി വി. വിശ്വനാഥ മേനോന്‍ (92) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സുഹൃത്തുക്കള്‍ക്കിടയില്‍ അമ്പാടി വിശ്വം എന്നറിയപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് നേതാവാണ് വിശ്വനാഥ മേനോന്‍.
ഇടപ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളുമാണ്. മഹാരാജാസ് കോളജിലെ പഠനകാലത്ത് രാഷ്ട്രീയപ്രവര്‍ത്തനവും സ്വാതന്ത്ര്യ സമരവും അദ്ദേഹം നടത്തിയിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ വിശ്വനാഥ മേനോന്‍ ഗാന്ധിജിയുടെ ആരാധകനായിരുന്നു. വിദ്യാഭ്യാസത്തിനിടെ കമ്യൂണിസവും സോഷ്യലിസവും ഇദ്ദേഹത്തെ ആകര്‍ഷിക്കുകയുണ്ടായി.
കൊച്ചിയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ നേതാക്കളിലൊരാളായിരുന്നു. 1940 കളിലും 1950 കളിലും പാര്‍ട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്.
https://www.facebook.com/Malayalivartha


























