ആറുമാസമായി തൃശൂര്‍ ഫയര്‍ സ്‌റ്റേഷനിലേക്ക് രാവിലെ എട്ടുമണിമുതല്‍ രാത്രിവരെ നിരന്തരം ഫോണ്‍ വിളിച്ച് പ്രണയാഭ്യര്‍ത്ഥനയും, കിളിക്കൊഞ്ചലുമായി പെണ്‍കുട്ടി: വീട്ടുകാരെ വിളിച്ച് താക്കീത് ചെയ്തതോടെ നമ്പര്‍ മാറ്റി വീണ്ടും ഫോണ്‍ വിളി: പൊറുതി മുട്ടിയതോടെ ജില്ല കളക്ടറെ കണ്ട് ഈ വിളിക്കൊരു പരിഹാരം ഉണ്ടാക്കിത്തരണമെന്ന് അപേക്ഷിക്കാന്‍ തയ്യാറെടുത്ത് തൃശൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍

തൃശൂര്‍ ഫയര്‍ സ്‌റ്റേഷനിലേക്ക് നിരന്തരം ഫോണ്‍ വിളിച്ച് പ്രണയാഭ്യര്‍ത്ഥനയും കിളിക്കൊഞ്ചലുമായി പെണ്‍കുട്ടി. സഹിക്കെട്ട് ജില്ല കളക്ടറെ കണ്ട് ഈ വിളിക്കൊരു പരിഹാരം ഉണ്ടാക്കിത്തരണമെന്ന് അപേക്ഷിക്കാന്‍ തയ്യാറെടുത്ത് തൃശൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍. രാത്രിയില്‍ ഫോണ്‍ കോള്‍ ആശങ്കയോടെയാണ് അഗ്‌നിശമനസേനാംഗങ്ങള്‍ എടുത്തത്. എവിടെയോ എന്തോ അത്യാഹിതം സംഭവിച്ചിരിക്കാമെന്ന ധാരണയില്‍ ഫോണെടുത്തപ്പോള്‍ മറുതലയ്ക്കല്‍ നിന്ന് കേട്ടത് ഒരു കിളിമൊഴി. പ്രണയം വഴിഞ്ഞൊഴുകുന്ന ഡയലോഗുകളാണ് പിന്നെ മറുതലയ്ക്കല്‍ നിന്ന് പ്രവഹിച്ചത്.
കോള്‍ തെറ്റി വന്നതാണെന്നാണ് അഗ്‌നിശമനസേനാംഗങ്ങള്‍ കരുതിയത്. അവര്‍ കോള്‍ കട്ടു ചെയ്തു. പിറ്റേന്നും അതിനടുത്ത ദിവസവും പിന്നെ കുറേ ദിവസങ്ങളായും ഈ കോള്‍ തൃശൂര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സ്‌റ്റേഷനിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു. കൊടുങ്ങല്ലൂരില്‍ നിന്നാണ് വില്‍വരുന്നതെന്ന്മനസിലാക്കിയ അഗ്‌നിശമന സേനാംഗങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് താക്കീത് നല്‍കി.
അതോടെ പെണ്‍കുട്ടി നമ്പര്‍ മാറ്റി. പുതിയൊരു നമ്പറില്‍ നിന്ന് വിളി ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ശരിക്കുപറഞ്ഞാല്‍ അഞ്ചാറുമാസമായി ഈ വിളി കാരണം പൊറുതി മുട്ടിയിരിക്കുകയാണ് തൃശൂര്‍ ഫയര്‍ സ്‌റ്റേഷനിലുള്ളവര്‍. രാവിലെ എട്ടുമുതല്‍ വിളി തുടങ്ങുമെന്നും രാത്രിയിലും പാതിരാത്രിയിലും വരെ വിളിവരാറുണ്ടെന്നും സേനാംഗങ്ങള്‍ പറയുന്നു.
ഫോണ്‍ വെക്ക് മോളെ മറ്റു പലരും വിളിക്കും എന്ന് സേനാംഗങ്ങള്‍ പറയുമ്പോള്‍ എന്റെ കാര്യം കഴിഞ്ഞിട്ടു മതി മറ്റു കോളുകള്‍ എന്നാണത്രെ പെണ്‍കുട്ടിയുടെ പ്രണയാര്‍ദ്രമായ മറുപടി. അടിയന്തിരമായി ഫയര്‍ സ്‌റ്റേഷനിലേക്ക് വിളിക്കുന്ന പലര്‍ക്കും ഈ പെണ്‍കുട്ടിയുടെ തുടര്‍ച്ചയായ വിളി കാരണം കോള്‍ കിട്ടുന്നില്ലെന്നും എന്‍ഗേജ്ഡ് ടോണാണ് കിട്ടുന്നതെന്നും പരാതിയുണ്ട്.
പെണ്‍കുട്ടിയുടെ വീട്ടുകാരോട് പരാതിപ്പെട്ടിട്ടും ഗുണമുണ്ടായില്ലെന്നാണ് തൃശൂര്‍ ഫയര്‍ സ്‌റ്റേഷനിലുള്ളവര്‍ പറയുന്നത്. ഗതികെട്ട് ഫയര്‍ ഫോഴ്‌സുകാര്‍ തൃശൂര്‍ ഈസ്റ്റ് സ്‌റ്റേഷനില്‍ ഈ വിളി സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഒടുവില്‍ ജില്ല കളക്ടറെ കണ്ട് ഈ വിളിക്കൊരു പരിഹാരം ഉണ്ടാക്കിത്തരണമെന്ന് അപേക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് തൃശൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ലാസര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























