കാമുകിയുടെ നഗ്നഫോട്ടോകൾ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ച് കാമുകൻ

നാളുകൾ നീണ്ട പ്രണയം കാമുകി അവസാനിപ്പിച്ചതോടെ നഗ്നഫോട്ടോകള്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ച് കാമുകൻ. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കരവാന്‍തുരുത്തി സ്വദേശിയും ഫറൂഖില്‍ വടക്കുപ്പാടം കണ്ടാട്ടില്‍ അപ്പാര്‍ട്ടുമെന്റില്‍ താമസക്കാരനുമായ മുഹമ്മദ് സഫ്വാനെ (22) പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുമായി സൗഹൃദം തകര്‍ന്നപ്പോള്‍ തനിക്ക് പക തോന്നിയെന്നും ഇതിനെ തുടര്‍ന്നാണ് ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് പ്രതിയെ കുടുക്കിയത്. കേസില്‍ ഇയാള്‍ക്കു ജാമ്യം ലഭിച്ചു.
ബംഗളൂരുവില്‍ ഐഇഎല്‍ടിഎസിന് പഠിക്കുമ്ബോഴാണ് പ്രതിയും യുവതിയും പരിചയത്തിലാകുന്നത്. ഏതാനും മാസം മുമ്ബ് സൗഹൃദം തകര്‍ന്നു. ഇത് പെണ്‍കുട്ടിയോടുള്ള പക വളര്‍ത്തി. തുടര്‍ന്നാണ് സ്ത്രീപേരില് ഇയാള്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി നഗ്നചിത്രം പ്രചരിപ്പിക്കാന്‍ തിരുമാനിച്ചത്.
ബന്ധുവിന് പെണ്‍കുട്ടി അയച്ചുകൊടുത്ത ബിക്കിനി ധരിച്ച ചിത്രം കൈക്കലാക്കി ഇന്‍സ്റ്റാഗ്രാമില്‍ ഇയാള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി മോശക്കാരിയാണെന്നു കാണിച്ച് സഫ്വാന് സുഹൃത്തുകള്‍ക്ക് സ്ഥിരമായി സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























