Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മതവിശ്വാസിയോട് മുഖവും മുൻകൈകളുമൊഴിച്ചുള്ള ഭാഗങ്ങൾ മറയ്‌ക്കാനേ ഇസ്ലാം പറയുന്നുള്ളൂ; ഡോക്ടർ ഷിംന അസീസ്

03 MAY 2019 06:27 PM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

മതവിശ്വാസിയോട് മുഖവും മുൻകൈകളുമൊഴിച്ചുള്ള ഭാഗങ്ങൾ മറയ്‌ക്കാനേ ഇസ്ലാം പറയുന്നുള്ളൂ എന്ന് ഡോക്ടർ ഷിംന അസീസ്. ലോകത്തെമ്പാടു നിന്നും ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും തോളോട് തോൾ ചേർന്ന് വിശുദ്ധഹജ്ജ് നിർവഹിക്കുമ്പോൾ അവിടെപ്പോലുമില്ലാത്തതാണീ മുഖംമൂടി സമ്പ്രദായം എന്നും ഷിംന അസീസ് പറയുന്നു. ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ഡോക്ടർ ഷിംന അസീസിന്റെ പ്രതികരണം.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

മുഖം മറയ്‌ക്കുന്നതിനൊപ്പമില്ല. ഇത് മതമല്ല, പോരാത്തതിന് വിഷയം സുരക്ഷയുടേത് കൂടിയാണ്. പർദ്ദ ധരിക്കുന്നതിൽ യാതൊരു എതിർപ്പുമില്ല. അതൊരു വസ്‌ത്രമാണ്‌, ബിക്കിനി ധരിക്കണോ പർദ്ദ ധരിക്കണോ എന്നതൊക്കെ ആ സ്‌ത്രീയുടെ ഇഷ്‌ടമാണ്. അങ്ങനെ മാത്രം ആയിരിക്കുകയും വേണം. ഒരു ഇസ്ലാം മതവിശ്വാസിക്ക് ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ മാന്യമായ വസ്ത്രധാരണവും നടത്താം. നിഖാബ് അങ്ങനെയല്ല, മതത്തിന്റെ പേര് പറഞ്ഞ് ഇങ്ങനെയൊന്ന് പൊക്കിക്കൊണ്ടുവരണമെന്നുമില്ല. മതവിശ്വാസിയോട് മുഖവും മുൻകൈകളുമൊഴിച്ചുള്ള ഭാഗങ്ങൾ മറയ്‌ക്കാനേ ഇസ്ലാം പറയുന്നുള്ളൂ.

ലോകത്തെമ്പാടു നിന്നും ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും തോളോട് തോൾ ചേർന്ന് വിശുദ്ധഹജ്ജ് നിർവഹിക്കുമ്പോൾ അവിടെപ്പോലുമില്ലാത്തതാണീ മുഖംമൂടി സമ്പ്രദായം. ഇതുപോലുള്ള കപടതീവ്രവിശ്വസങ്ങളെ മുളയിലേ ആട്ടിയോടിച്ചില്ലെങ്കിൽ അല്ലെങ്കിൽ തന്നെ പലതിനും അനാവശ്യപഴി കേൾക്കേണ്ടി വരുന്നൊരു സമുദായത്തെ കൂടുതൽ അപരവൽക്കരിക്കാൻ ഇത് കാരണമാവും.

നിഖാബ്‌ ധരിച്ച്‌ കോളേജിൽ വരുന്ന മെഡിക്കൽ വിദ്യാർത്‌ഥിനികളോടുള്ള പൂർണ ബഹുമാനത്തോടെ തന്നെ പറയട്ടെ, ഞാൻ ക്ലാസെടുക്കുമ്പോൾ ആരെന്നറിയാത്തൊരാൾ മുന്നിൽ വന്നിരിക്കുന്നത്‌ അസ്വസ്‌ഥതയാണ്‌. ക്ലാസെടുക്കുന്ന നേരത്ത്‌ എല്ലാവരുടേയും മുഖത്ത്‌ നോക്കുമ്പോൾ ഒരു ഭാഗം മാത്രം ഇരുളടഞ്ഞിരിക്കുന്നത്‌ ഒരു അപൂർണതയാണ്‌. നിങ്ങൾക്ക് പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാവുന്നുണ്ടോ, നിങ്ങൾ ക്ലാസിൽ ശ്രദ്ധിക്കുന്നുണ്ടോ എന്നൊക്കെ നിങ്ങളുടെ മുഖാവരണത്തിനു പുറത്ത് ഡിജിറ്റൽ ഡിസ്‌പ്ലേ ആയി തെളിയുകയൊന്നുമില്ലല്ലോ.... അറ്റന്റൻസ്‌ എടുക്കുമ്പോൾ നിങ്ങൾ ആരെന്നാണ്‌ ഞങ്ങൾ കരുതേണ്ടത്‌? നിങ്ങൾ രോഗികളുടെ അടുത്ത്‌ ചെന്ന്‌ പഠിക്കുമ്പോൾ മുഖം കാണിക്കാതെ എങ്ങനെയാണ്‌ ആശയവിനിമയം പൂർത്തിയാകുക? വൈവ പരീക്ഷകൾക്ക്‌ ഉത്തരം പറയുന്നതിൽ അവരുടെ ആറ്റിറ്റ്യൂഡ്‌, ആത്മവിശ്വാസം തുടങ്ങിയവ എങ്ങനെ വിലയിരുത്താനാവും?

ഒക്കെ പോട്ടെ, നിങ്ങളല്ലാത്തൊരാൾ ക്ലാസിലോ വാർഡിലോ കയറി നിങ്ങളുടെ ഇടയിലിരുന്നാൽ എങ്ങനെ തിരിച്ചറിയും? തീവ്രവാദവും അത്‌ പിൻതുടരുന്നവരും തമാശയല്ല, എവിടെയും എങ്ങും പ്രത്യക്ഷപ്പെടാവുന്ന ഒന്നായിരിക്കുന്നു അത്‌. മെഡിക്കൽ കോളേജിൽ നിഖാബ്‌ ഒരു ബുദ്ധിമുട്ട് തന്നെയാണ്‌. പ്രശ്‌നം മതമല്ല, സുരക്ഷയെ ചോദ്യം ചെയ്യുന്ന ഒന്നാണ്‌. ക്യാമ്പസിൽ കൂടെയിരിക്കുന്നതും നടക്കുന്നതും ആരെന്നറിയാനുള്ള അവകാശം ഞങ്ങൾ അധ്യാപകർക്കും വിദ്യാർത്‌ഥികൾക്കും ഒരുപോലെയുണ്ട്‌.

നിഖാബ്‌ സുരക്ഷയല്ല, ചുറ്റുമുള്ളവർക്ക്‌ അരക്ഷയാണ്‌ പകരുന്നത്‌. മുഖമില്ലാത്ത ഡോക്ടർക്ക്‌ പരിമിതികളേറെയാണ്‌ എന്നുമറിയുക. പീഡിയാട്രി വാർഡിലെ കുഞ്ഞുങ്ങൾ, പ്രായമായവർ തുടങ്ങിയവർക്കൊപ്പമെല്ലാം പുരുഷൻമാരുണ്ടാകാം. അവിടെ രോഗിയേക്കാൾ പ്രാധാന്യം ചുറ്റുപാടുമുള്ളവർക്കാണോ നൽകേണ്ടത്‌? നമ്മുടെ മുഖത്തെ ചിരി അവരുടെ അവകാശമാണ്‌. അതിനോളം വലുതല്ല ഒരു മരുന്നും.

എം.ഇ.എസ്‌ ചെയ്തത് നൂറ്റൊന്ന് ശതമാനം ശരിയാണ്‌. വസ്‌ത്രം തിരഞ്ഞെടുക്കുന്നത്‌ വ്യക്തിസ്വാതന്ത്ര്യം തന്നെ. പക്ഷേ, ആ പേരും പറഞ്ഞ് അതിനിടയിലൂടെ മുഖമില്ലാതാകുന്നവർ സൃഷ്‌ടിക്കുന്ന ആശങ്കകൾ വളരെ വലുതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (5 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (17 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (25 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

Malayali Vartha Recommends