Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

02 SEPTEMBER 2026 03:10 PM IST
മലയാളി വാര്‍ത്ത


കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയല്‍ മാറാമറ്റം സ്വദേശിനിയാണ് അറസ്റ്റിലായ അനില. അഞ്ജനയുടെ ദാരുണമായ മരണത്തിന് തൊട്ടുമുന്‍പാണ് ഇവരുടെ ഫ്‌ലാറ്റിനുള്ളില്‍ തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലൈന്‍ മറ്റത്ത് ആ നിവസിച്ചിരുന്ന ആന്‍ മേരി മാത്യു (40) കത്തിക്കുത്തേറ്റു കൊല്ലപ്പെടുന്നത്. മൂന്നു മലയാളികളും ഒരേ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത് എന്നതിനാല്‍ തന്നെ ആന്‍ മേരി മാത്യുവിന്റെ കൊലപാതകത്തിലും അനില ബേബിക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

 

കഴിഞ്ഞ ഓഗസ്റ്റ് 28-ന് ഉച്ചകഴിഞ്ഞാണ് നാടിനെ വിറപ്പിച്ച ക്രൂരകൃത്യം അരങ്ങേറുന്നത്. മില്‍പീറ്റസിലെ 440 ഡിക്സണ്‍ ലാന്‍ഡിങ് റോഡിലുള്ള മില്‍ ക്രീക്ക് അപ്പാര്‍ട്ട്മെന്റ്സില്‍ അപകടം നടന്നതായി പോലീസിന് അടിയന്തര സന്ദേശം ലഭിക്കുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിലെ ബില്‍ഡിങ് എഫിന് സമീപം നീല നിറത്തിലുള്ള ഒരു എസ്യുവി കാല്‍നടയാത്രക്കാരിയായ യുവതിയുടെ മേല്‍ ഇടിച്ചുകയറി എന്നായിരുന്നു ആദ്യ സന്ദേശം. വിവരം ലഭിച്ച ഉടന്‍തന്നെ ഓഫീസര്‍ മുനോസ്, സര്‍ജന്റ് താന്‍, ഓഫീസര്‍ ഒറന്‍സിയ എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.

 

പോലീസ് സംഘം എത്തുമ്പോള്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ പാര്‍ക്കിങ് ലോട്ടില്‍ കിടക്കുകയായിരുന്നു അഞ്ജന. മില്‍പീറ്റസ് ഫയര്‍ ആന്‍ഡ് പാരാമെഡിക്സ് സംഘം ഉടനടി സ്ഥലത്തെത്തി ജീവന്‍ രക്ഷിക്കാന്‍ സര്‍വ്വശ്രമവും നടത്തിയെങ്കിലും അഞ്ജന സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. പാര്‍ക്കിങ് ഏരിയയില്‍ വെച്ചാണ് അഞ്ജനയെ കാറിട വീഴ്ത്തിയതെന്ന് വ്യക്തമായി. കാറിന്റെ ആഘാതത്തില്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് മറ്റ് വാഹനങ്ങളുടെ വശങ്ങളും തകര്‍ന്നിട്ടുണ്ടായിരുന്നു.

സംഭവം നടന്ന് മിനിറ്റുകള്‍ക്കകം, പ്രദേശവാസിയായ ഒരാള്‍ പോലീസിനെ വിളിച്ച് കൈമാറിയ സുപ്രധാന വിവരങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. അപകടമുണ്ടാക്കിയ നീല നിറത്തിലുള്ള എസ്യുവി വളരെ അശ്രദ്ധമായും ഭീതിജനകമായ വേഗതയിലും ഓടിച്ചു പോകുന്നത് കണ്ടതായി ഇയാള്‍ പോലീസിനെ അറിയിച്ചു. പോലീസിന്റെ പട്രോളിങ് വാഹനങ്ങള്‍ കടന്നുപോയതിന് തൊട്ടുപിന്നാലെ ഈ വാഹനം മില്‍പീറ്റസ് ബൊവാര്‍ഡിലെ വാള്‍ഗ്രീന്‍സ് പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തി. പോലീസ് എത്തുന്നതുവരെ സമചിത്തതയോടെ ഇയാള്‍ ആ വാഹനത്തെ നിരീക്ഷിച്ചുപോന്നു.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉടനടി വാള്‍ഗ്രീന്‍സ് പാര്‍ക്കിങ് ഏരിയയിലെത്തി പരിശോധിച്ചപ്പോള്‍ എസ്യുവിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന നിലയിലായിരുന്നു. വാഹനത്തിനുള്ളില്‍ തന്നെയാണ് പ്രതിയായ അനില ബേബി ഇരുന്നിരുന്നത്. പോലീസ് സംഘം അനിലയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവര്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അനില സംസാരത്തിനിടയില്‍ പറഞ്ഞത്. പരിശോധനയില്‍ അനിലയുടെ കൈകാലുകളില്‍ മുറിവുകളും രക്തക്കറകളും ഉണ്ടെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയും കൊല്ലപ്പെട്ട യുവതിയും തമ്മില്‍ മുന്‍പരിചയമുണ്ടായിരുന്നതായി വ്യക്തമായത്. ഇരുവരും ഒരേ അപ്പാര്‍ട്ട്മെന്റില്‍ ഒന്നിച്ച് കഴിഞ്ഞിരുന്ന സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് മനസ്സിലാക്കി. അതേസമയം, കേസില്‍ ദൃക്സാക്ഷികള്‍ നല്‍കിയ മൊഴികളാണ് പ്രതിയുടെ ക്രൂരത പുറത്തുകൊണ്ടുവന്നത്. അഞ്ജനയ്ക്ക് മേല്‍ അനില മനഃപൂര്‍വ്വം അതിവേഗത്തില്‍ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് ഒരു ദൃക്സാക്ഷി മൊഴി നല്‍കിയത്. കാറിന്റെ ടയറുകള്‍ യുവതിയുടെ ദേഹത്തിലൂടെ കയറിയിറങ്ങിയെന്നും മറ്റ് വാഹനങ്ങളില്‍ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചുപോയെന്നും സാക്ഷികള്‍ സ്ഥിരീകരിച്ചു.

 

 

 

അതിവേഗത്തില്‍ പാഞ്ഞുവന്ന നീല കാര്‍ കണ്ടെന്നും തൊട്ടുപിന്നാലെ ഒരു യുവതി രക്തത്തില്‍ കുളിച്ച് റോഡില്‍ കിടക്കുന്നതാണ് കണ്ടതെന്നും മറ്റു ചിലര്‍ മൊഴി നല്‍കി. വാഹനം ഓടിച്ചിരുന്നത് ഇന്ത്യന്‍ വംശജയായ സ്ത്രീയാണെന്നും അവര്‍ പോലീസിനോട് പറഞ്ഞു. സംഭവസ്ഥലത്ത് വാഹനം നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ദൃക്സാക്ഷി കേസില്‍ ഏറെ നിര്‍ണായകമായ മറ്റൊരു വിവരം കൂടി നല്‍കി. കൊല്ലപ്പെട്ട അഞ്ജന കയ്യില്‍ ബാഗുമായി കാറിന് നേരെ നടന്നു വരുന്നത് കണ്ടെന്നായിരുന്നു മൊഴി. ഡ്രൈവര്‍ അഞ്ജനയുടെ സുഹൃത്തോ ഊബര്‍ ഡ്രൈവറോ ആയിരിക്കുമെന്നാണ് കരുതിയതെന്നും എന്നാല്‍ അഞ്ജന കാറിന് മുന്നിലെത്തിയതോടെ വാഹനം പെട്ടെന്ന് മുന്നോട്ട് കുതിച്ച് യുവതിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നുമാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (2 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (16 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (20 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (29 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (34 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (38 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (40 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (47 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (52 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends