കണങ്കാലിന് പരിക്ക്; ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാഡയ്ക്ക് ഐപിഎൽ മത്സരങ്ങള്‍ നഷ്ടമാകും

കണങ്കാലിന് പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാഡയ്ക്ക് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. മികച്ച ഫോമിലായിരുന്ന റബാഡയുടെ ചിറകിലേറിയാണ് ഡല്‍ഹി പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിച്ചത്. സീസണില്‍ 12 മത്സരങ്ങളില്‍ 25 വിക്കറ്റ് നേടിയ നേടിയ റബാഡയുടെ അഭാവം പ്ലേ ഓഫില്‍ ഡല്‍ഹിക്ക് തിരിച്ചടിയാകും.
മേയ് 30ന് ലോകകപ്പ് ആരംഭിക്കുന്നതിനാല്‍ പരിക്ക് വഷളാക്കാതെ നാട്ടിലേക്ക് തിരിച്ചുവരാന്‍ റബാഡയോട് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിട്ടാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് പോരാട്ടം തുടങ്ങുന്നത്.
https://www.facebook.com/Malayalivartha


























