Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മഞ്ചേരി മെഡിക്കല്‍ കോളേജ്: 100 എം.ബി.ബി.എസ്. സീറ്റുകള്‍ക്ക് സ്ഥിരാംഗീകാരം

03 MAY 2019 04:42 PM IST
മലയാളി വാര്‍ത്ത

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 100 എം.ബി.ബി.എസ്. സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ മെഡിക്കല്‍ കോളേജില്‍ നിന്നും ആദ്യ ബാച്ച് പഠിച്ചിറങ്ങിയ സമയത്ത് തന്നെ സ്ഥിരാംഗീകാരം ലഭിക്കുന്നത് വലിയ നേട്ടമാണ്. മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം നിലനിത്താനായി ഈ സര്‍ക്കാര്‍ നടത്തിയ വലിയ ഇടപെടലുകളുടെ ഫലം കൂടിയാണ് ഈ അംഗീകാരമെന്നും മന്ത്രി വ്യക്തമാക്കി.

സ്ഥിരാംഗീകാരം ലഭിച്ചതോടെ ഇനിമുതല്‍ ഓരോ അഡ്മിഷന് മുമ്പും എം.സി.ഐ. പരിശോധനകള്‍ ഉണ്ടാകില്ല. പകരം 5 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പരിശോധനകള്‍ നടത്തി സൗകര്യങ്ങള്‍ വിലയിരുത്തുക. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ 2013ലാണ് കഴിഞ്ഞ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയത്. ഈ കോളേജിന് മതിയായ സൗകര്യമില്ലാത്തതിനാല്‍ അംഗീകാരം നഷ്ടമായിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നയുടനെ എം.സി.ഐ. ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിച്ച് അംഗീകാരം നിലനിര്‍ത്തി. ഇതിനായി 10 തസ്തികകള്‍ സൃഷ്ടിച്ചു. അധ്യാപക ഒഴിവുകള്‍ പുതിയ നിയമനം വഴിയും ഡെപ്യൂട്ടേഷന്‍ വഴിയും നികത്തി. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തു. ഏറ്റവും അത്യാധുനികമായ രീതിയില്‍ സെന്‍ട്രല്‍ ലൈബ്രറി നവീകരിച്ചു.

താമസ സൗകര്യമൊരുക്കുന്നതിനായി 103.86 കോടി രൂപ അനുവദിച്ച് നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കിറ്റ്‌കോ വഴി ആരംഭിച്ചു. എം.സി.ഐ. നിഷ്‌കര്‍ഷിച്ച ഹോസ്റ്റല്‍ സൗകര്യം ഇവിടെ ഉണ്ടായിരുന്നില്ല. ഇത് പരിഹരിക്കാനായി അദ്ധ്യാപക-അനദ്ധ്യാപക ക്വാര്‍ട്ടേഴ്‌സുകളും വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റലുകളും സ്ഥാപിച്ചു വരുന്നു. 24 കുടുംബങ്ങള്‍ക്കായുള്ള അദ്ധ്യാപക ക്വാര്‍ട്ടേഴ്‌സും 37 കുടുംബങ്ങള്‍ക്ക് താമസിക്കുവാനുള്ള 10 നിലകളിലായുള്ള അനദ്ധ്യാപക ക്വാര്‍ട്ടേഴ്‌സുമാണുള്ളത്. 450 ഓളം വിദ്യാര്‍ത്ഥിനികള്‍ക്ക് താമസിക്കുന്നതിനായി 9 നില കെട്ടിടസമുച്ചയവും 225 ഓളം ആണ്‍കുട്ടികള്‍ക്ക് താമസിക്കുന്നതിനുള്ള 6 നില കെട്ടിടവും സജ്ജമാക്കി വരുന്നു. 600 പേരെ ഉള്‍ക്കൊള്ളാവുന്ന ആധുനിക രീതിയിലുള്ള ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളേജിന്റെയും മെഡിക്കല്‍ കോളേജ് ആശുപത്രിയുടെയും ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഈ സ്ഥലത്ത് കായിക പരിശീലനം നടത്തുന്നതിനായി മികച്ച ഗ്രൗണ്ടും ഒരുക്കുന്നതാണ്.

8 കോടി രൂപ ചെലവഴിച്ച് കാത്ത്‌ലാബ്, 3 കോടി രൂപ ചെലവഴിച്ച് സി.ടി.സ്‌കാന്‍, മാമോഗ്രാം, ഫീറ്റല്‍ റേഡിയോളജി എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 കോടിയോളം രൂപയാണ് അനുവദിച്ചത്. 9 നിലകളിലായി പുതിയ ഒ.പി. ബ്ലോക്ക്, റേഡിയോളജി, ലബോറട്ടറി കോംപ്ലക്‌സ്, മോര്‍ച്ചറി കോപ്ലക്‌സ് എന്നിവയുടെ നിര്‍മ്മാണത്തിന് ആദ്യ ഗഡുവായി 8.6 കോടി രൂപ, ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ മറ്റു സാമഗ്രികള്‍ എന്നിവയ്ക്കായി 4.6 കോടി രൂപ, കെമിക്കലുകള്‍ റീയജന്റ് മറ്റു സാമഗ്രികള്‍ എന്നിവയ്ക്കായി 3.1 കോടി രൂപ, പുതിയ റസിഡന്റ്‌സ് ക്വാര്‍ട്ടേഴ്‌സുകളുടെ നിര്‍മ്മാണത്തിന 3 കോടി രൂപ, ആധുനിക ഇമേജിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 2.7 കോടി രൂപ എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചത്.

ആശുപത്രിയുടെയും കോളേജിന്റെയും സുഗമമായ പ്രവര്‍ത്തനത്തിനുള്ള തസ്തികകള്‍ സൃഷ്ടിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സര്‍ക്കാരില്‍ നടന്നു വരുന്നു. പി.ജി കോഴ്‌സ് ആരംഭിക്കുന്നതിനുള്ള ആലോചനകളുമുണ്ട്. ഇവയെല്ലാം കൂടി സജ്ജമാകുന്നതോടെ വലിയ സൗകര്യങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ലഭ്യമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (5 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (5 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (6 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (6 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (6 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (6 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (6 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (7 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (11 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (12 hours ago)

Malayali Vartha Recommends