എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിന് കെഎസ്‌ആര്‍ടിസിക്ക് ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിന് കെഎസ്‌ആര്‍ടിസിക്ക് ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. ഈ മാസം 15 വരെയാണ് സമയം അനുവദിച്ചത്. കെഎസ്‌ആര്‍ടിസി സമര്‍പ്പിച്ച ഉപഹര്‍ജി പരിഗണിച്ചാണ് വിധി.
നേരത്തെ ഏപ്രില്‍ 30-നകം 1,565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി റാങ്ക് ലിസ്റ്റ് വഴി പുതിയ നിയമനങ്ങള്‍ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സുപ്രീംകോടതിയില്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണനയ്ക്ക് വരുന്നുണ്ട്. ഇതിനിടെയാണ് ഹൈക്കോടതിയില്‍ നിന്നും കോര്‍പ്പറേഷന് ആശ്വാസമായ വിധിയുണ്ടായത്.
https://www.facebook.com/Malayalivartha


























