എസ്.എസ്.എല്‍.സി പരീക്ഷഫലം മേയ് ആറിന്, രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പരീക്ഷഫലം മേ.യ് എട്ടിന്

എസ്.എസ്.എല്‍.സി പരീക്ഷഫലം മേയ് ആറിന് ഉച്ചക്കുശേഷം പ്രസിദ്ധീകരിച്ചേക്കും. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പരീക്ഷഫലം മേയ് എട്ടിനും പ്രസിദ്ധീകരിക്കും. എസ്.എസ്.എല്‍.സി പരീക്ഷഫലത്തിന് അംഗീകാരം നല്‍കാനായി പരീക്ഷ പാസ് ബോര്‍ഡ് യോഗം ആറിന് രാവിലെ 11ന് ചേരും. ബോര്‍ഡ് യോഗതീരുമാനം അന്നുതന്നെ നടപ്പാക്കാനാകുമെങ്കില്‍ ഉച്ചക്കുശേഷം പരീക്ഷഫലം പ്രസിദ്ധീകരിക്കും. അല്ലെങ്കില്‍ ഏഴിന് പ്രസിദ്ധീകരിക്കും.
രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറിയുടെ പരീക്ഷ പാസ്‌ബോര്‍ഡ് യോഗം വെള്ളിയാഴ്ച ചേര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫലം എട്ടിന് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























