കാസർഗോഡ് ഡ്രൈവറുടെ ഇരുപത്തിയാറുകാരിയായ ഭാര്യയും പതിനഞ്ചുകാരിയായ സഹോദരിയും അയൽവാസികളായ പതിനാറുവയസുള്ള വിദ്യാർത്ഥികൾക്കൊപ്പം ഒളിച്ചോടി:- ഞെട്ടലോടെ നാട്ടുകാരും, ബന്ധുക്കളും

ചെര്‍ളക്കടവിൽ ഡ്രൈവറുടെ ഭാര്യയും സഹോദരിയും അയൽവാസികളായ വിദ്യാർത്ഥികൾക്കൊപ്പം ഒളിച്ചോടി. ബുധനാഴ്ച ഉച്ചയോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എന്നും പറഞ്ഞാണ് ഇരുപത്തിയാറുകാരിയായ ഭാര്യയും പതിനഞ്ചുകാരിയായ സഹോദരിയും വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താന്‍ സാധിച്ചില്ല.
ഇതോടെ ഭര്‍ത്താവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. ഈ സമയമാണ് 16കാരനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് സ്റ്റേഷനിലെത്തിയത്. പിന്നാലെ മറ്റൊരു പതിനാറുകാരനെയും കാണാതായതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് സൈബര്‍സെല്ലിന്റെ സഹായം തേടി. ഇതോടെ ഇവര്‍ കോയമ്ബത്തൂരിലുള്ളതായി വിവരം ലഭിച്ചു. കോയമ്ബത്തൂര്‍ പോലീസിന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇവരെ തിരിച്ചുകൊണ്ടുവരാനായി ബേക്കല്‍ പോലീസ് കോയമ്ബത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























