ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ടി.എച്ച്.എല്‍.സി. ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരില്‍ 98.11 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ടി.എച്ച്.എല്‍.സി. ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരില്‍ 98.11 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി
37,334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലും 2939 സെന്ററുകളിലായി 434729 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി. മൂല്യനിര്‍ണയം 14 പ്രവൃത്തിദിവസം കൊണ്ട് പൂര്‍ത്തിയാക്കി. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ല.
പി.ആര്‍.ഡി. ലൈവ് എന്ന മൊബൈല്‍ ആപ്പിലും keralapareekshabhavan.in, sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലമറിയാം. എസ്.എസ്.എല്‍.സി (എച്ച്.ഐ.), ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.) ഫലം sslchiexam.kerala.gov.inഎന്ന സൈറ്റിലും ടി.എച്ച്.എസ്.എല്‍.സി ഫലം thslcexam.kerala.gov.in എന്ന സൈറ്റിലും ലഭിക്കും.
"
https://www.facebook.com/Malayalivartha


























