20-ാം തീയതി മുതല്‍ എസ് എസ് എല്‍ സി സേ പരീക്ഷ ; മൂന്നു വിഷയം സേ എഴുതാം

എസ്എസ്എല്‍സി റിസള്‍ട്ട് വന്നപ്പോള്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്തവര്‍ക്കുള്ള സേ പരീക്ഷ ഈ മാസം 20 മുതല്‍ 25 വരെ നടക്കും.
സേ പരീക്ഷയില്‍, പരമാവധി മൂന്നു വിഷയം എഴുതാനാവുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.
പുനര്‍മൂല്യ നിര്‍ണയത്തിന് ചൊവ്വാഴ്ച മുതല്‍ അപേക്ഷിക്കാം.
ഈ മാസം പത്തുവരെ പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാന്‍ അവസരമുണ്ട്.
ഇത്തവണ ആരുടെയും എസ്എസ്എല്‍സി ഫലം തടഞ്ഞുവച്ചിട്ടില്ല.
മോഡറേഷന്‍ നല്‍കാതെയാണ് ഫലം പ്രഖ്യാപിക്കുന്നതെന്നും വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























