സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 91.1 ശതമാനം വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 91.1 ശതമാനം വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. ഇത്തവണ വിജയശതമാനം വർധിച്ചു. കഴിഞ്ഞ തവണ 86.07 ശതമാനമായിരുന്നു വിജയം. തിരുവനന്തപുരം മേഖലയ്ക്കാണ് (99.85 ശതമാനം) കൂടുതൽ വിജയം. ഇത്തവണ പരീക്ഷ എഴുതിയ 13 വിദ്യാർഥികൾ 500 ൽ 499 മാർക്കും വാങ്ങി വിജയിച്ചു.
cbse.nic.in, cbseresutls.nic.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് ഫലം അറിയാം. ബോര്‍ഡുമായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്കൂളുകള്‍ക്ക് വിദ്യാര്‍ഥികളുടെയെല്ലാം ഫലം ഇ–മെയില്‍ വഴി ലഭ്യമാക്കും.
https://www.facebook.com/Malayalivartha


























