സർക്കാർ ജീവനക്കാർക്ക് ആധാർ അധിഷ്ഠിത പഞ്ചിംഗ് നിർബന്ധമാക്കി

സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും ആധാർ അധിഷ്ഠിത പഞ്ചിംഗ് നിർബന്ധമാക്കി. പൊതുഭരണവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ ഓഫീസുകളിലും നിർബന്ധമാണ്.
എല്ലാ സർക്കാർ ഓഫീസുകളിലും ആറ് മാസത്തിനകവും സിവിൽ സ്റ്റേഷനുകളിലും മൂന്ന് മാസത്തിനകവും പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കണമെന്ന് ഉത്തരവിനൊപ്പം കർശന നിർദേശവുമുണ്ട്.
https://www.facebook.com/Malayalivartha


























