Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പൊലീസ് തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ഡി.ജി.പി; തപാല്‍ ബാലറ്റുകളിലെ ക്രമക്കേടിനെക്കുറിച്ച് നിയമസഭാമണ്ഡലം തിരിച്ച് അന്വേഷണം നടത്താൻ ഡി.ജി.പിക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

08 MAY 2019 09:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്

പൊലീസുകാരുടെ തപാല്‍ ബാലറ്റുകളിലെ ക്രമക്കേടിനെക്കുറിച്ച് നിയമസഭാമണ്ഡലം തിരിച്ച് അന്വേഷിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. കൂടുതല്‍ മണ്ഡലങ്ങളില്‍ പൊലീസ് ബാലറ്റുകളില്‍ ക്രമക്കേട് നടന്നെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വിപുലമായ അന്വേഷണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ശുപാര്‍ശ ചെയ്തത്. പൊലീസ് അസോസിയേഷന് വേണ്ടി തിരുവനന്തപുരം വട്ടപ്പാറ പോസ്റ്റ് ഓഫീസില്‍ പൊലിസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ വന്നതില്‍ ഒരു പൊലീസുകാരനെയും പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നതിന് വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ച മറ്റൊരു പൊലീസുകാരനെയും സസ്പെന്‍ഡ് ചെയ്യാനും ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ശുപാര്‍ശ ചെയ്തു.

കള്ളവോട്ടിന് വഴിയൊരുക്കുന്ന തരത്തില്‍ വോട്ട് ചെയ്യുന്നതിന് മുന്‍പും ശേഷവും ബാലറ്റുകള്‍ ശേഖരിക്കാന്‍ ഇടപെടലുണ്ടായെന്ന്് ഇന്റലിജന്‍സ് മേധാവി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇടത് അനുകൂല പൊലിസ് അസോസിയേഷന്‍ നേതാക്കള്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തി ബാലറ്റുകള്‍ കൈവശമാക്കുകയും ഒരേ വിലാസത്തില്‍ നൂറുകണക്കിന് ബാലറ്റുകള്‍ തപാല്‍ മാര്‍ഗമെത്തിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. ആറ്റിങ്ങല്‍, കൊല്ലം, ആലത്തൂര്‍, വടകര, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലാണ് ക്രമക്കേടുകളേറെയും നടന്നത്.

ബാലറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം അയച്ച പൊലീസ് അസോസിയേഷന്‍ സജീവപ്രവര്‍ത്തകനായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കമാന്‍ഡോ, ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ ഹവില്‍ദാര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്യാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ മാത്രം നടപടി സ്വീകരിച്ച് ക്രമക്കേട് ഒതുക്കിത്തീര്‍ക്കാനും ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്.


ഇടതു സര്‍വീസ് സംഘടനാ നേതാക്കളും പൊലീസ് അസോസിയേഷന്‍ നേതാക്കളും പോസ്റ്റല്‍ ബാലറ്റ് അനുവദിച്ച ലിസ്റ്റുകള്‍ കൈവശപ്പെടുത്തി വോട്ടു ചെയ്തതും അല്ലാത്തതുമായ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിക്കുകയാണെന്നും അതിനാല്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് മുഖ്യ തെരഞ്ഞെടുപ്പ് ആഫീസര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചവരുടെ പേരും മേല്‍വിലാസവും അടങ്ങിയ ലിസ്റ്റ് അനുവദിക്കരുതെന്ന് ചട്ടത്തില്‍ പ്രതിപാദിച്ചിട്ടില്ല. അതിനാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് സുതാര്യത ഉറപ്പുവരുത്തുന്നതിനായി ലിസ്റ്റ് അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം വരണാധികാരിക്ക് നല്‍കണമെന്നും കൂടാതെ ഇടതു സര്‍വ്വീസ് സംഘടനാ നേതാക്കള്‍ക്കും പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്കും ഈ ലിസ്റ്റ് ചോര്‍ന്ന് ലഭിച്ചതാണെങ്കില്‍ അതേകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.

പൊലീസ് അസോസിയേഷന്‍ നേതാക്കന്മാര്‍ കൂട്ടത്തോടെ പോസ്റ്റല്‍ വോട്ടുകള്‍ സമാഹരിച്ചതായി ആദ്യമേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേച്ചൊല്ലി അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നോതാക്കളും മറ്റ് ചിലരും തമ്മില്‍ സംഘട്ടനം നടന്നതായി മുന്‍ അസോസിയേഷന്‍ ഭാരവാഹി ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയിരുന്നു. യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവരുടെ ബാലറ്റുകള്‍ കൈപ്പറ്റാതെ മടക്കി അയയ്ക്കുകയും മുക്കുകയും ചെയ്‌തെന്നാണ് ആരോപണം.


കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ തപാല്‍ ബാലറ്റ് പൊലീസുകാരുടെ വീട്ടിലേക്ക് അയയ്ക്കുന്നതായിരുന്നു പതിവ്. ഇത്തവണ അതില്‍ ബോധപൂര്‍വ്വം മാറ്റംവരുത്തി. ജോലി ചെയ്യുന്ന യൂണിറ്റിന്റെ വിലാസം അപേക്ഷയില്‍ രേഖപ്പെടുത്തിയാല്‍ മതിയെന്നാക്കി. പൊലീസ് അസോസിയേഷന്‍ ഇടപെട്ടാണ് ഇത്തരമൊരു നിലപാടെടുത്തത്. അതുകൊണ്ട് പൊലീസുകാരില്‍ മിക്കവരും യൂണിറ്റിന്റെ വിലാസമാണ് നല്‍കിയത്. ആ വിലാസത്തിലെത്തിയ ബാലറ്റുകള്‍ അസോസിയേഷന്‍ നേതാക്കളാണ് കൈപ്പറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (18 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (23 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (31 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (32 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (37 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (41 minutes ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (43 minutes ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (45 minutes ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (51 minutes ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (51 minutes ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (52 minutes ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (59 minutes ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (1 hour ago)

സായ് ഗിരിധർ ഫാഡയുടെ 38-ാമത് പ്രസിഡന്റ്  (1 hour ago)

Malayali Vartha Recommends