ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. ഇക്കാര്യം റേഷന്‍കടകള്‍ ഉള്‍പ്പെടെയുള്ള പൊതുവിതരണ കേന്ദ്രങ്ങളിലെ നോട്ടീസ് ബോര്‍ഡുകളില്‍ പൊതുജനം കാണ്‍കെ പതിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കും.
ഈ വിവരം റേഷന്‍ കടകളിലെ നോട്ടീസ് ബോര്‍ഡില്‍ പൊതുജനം കാണ്‍കെ പ്രദര്‍ശിപ്പിക്കാനുള്ള അനുകൂലനടപടി സ്വീകരിക്കണമെന്നു കണിച്ച് ചന്ദ്രന്‍ ചാമി എന്ന വ്യക്തി കത്ത് നല്‍കിയിരുന്നു.ഭര്‍ത്താക്കന്മാരുടെ മരണാന്തരം ഈ സ്ത്രീകളില്‍ പലരും വീണ്ടും കേരളത്തില്‍ സ്ഥിരതാമസമാക്കിയാല്‍ അവര്‍ക്കും അനൂകൂല്യം ലഭിക്കാനായി ദേശീയ കുടുംബക്ഷേമ പദ്ധതി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.
ഭര്‍ത്താക്കന്മാരുടെ മരണത്തെത്തുടര്‍ന്ന്, അവര്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍, എന്‍എഫ്ബിഎസ് പ്രകാരമുള്ള ധനസഹായം മുമ്പു ലഭിച്ചിട്ടില്ലെന്ന് അതതു സംസ്ഥാനങ്ങളിലെ ജില്ലാ അധികാരികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ സഹായത്തിന് അര്‍ഹതയുണ്ടാകുമെന്നാണു പുതിയ ഭേദഗതി. ഇതുപ്രകാരം ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന തീയതിക്കു തൊട്ടുമുമ്പുള്ള മൂന്നു വര്‍ഷത്തില്‍ കുറയാത്ത തുടര്‍ച്ചയായ കാലയളവില്‍ കേരളത്തിനുള്ളില്‍ താമസിക്കുന്ന എല്ലാവരേയും പദ്ധതിയുടെ ഉദ്ദേശ്യത്തിനായി കേരളീയര്‍ ആയി കണക്കാക്കും
https://www.facebook.com/Malayalivartha

























