എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം

കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി എൽ.ഡി.എഫ് മുന്നണിയിൽ തർക്കം മുറുകുന്നു. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ തങ്ങളുടെ ആവശ്യങ്ങളോട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്വീകരിക്കുന്ന കടുത്ത സമീപനത്തിനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത ഇത്തരം നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ സി.പി.ഐ നേതൃത്വം, വിഷയം സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. സി.പി.എമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം, സെപ്റ്റംബർ 17-ന് ചേരുന്ന അടിയന്തര കൗൺസിൽ യോഗത്തിൽ സി.പി.ഐ തങ്ങളുടെ നിർണായക തുടർനടപടികൾ പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha

























