സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു

എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറിയെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. 'ഫോക്കസ്' ചെയ്ത് പിടിക്കേണ്ട നിരവധി അഴിമതിക്കാരുണ്ടെന്നും മന്ത്രി പറഞ്ഞു.
നാട്ടുകാരുടെ പണം ഉപയോഗിച്ച്, മക്കളുടെയും മരുമക്കളുടെയും പേരിൽ ബിനാമി സ്വത്തുക്കളുണ്ടാക്കി നടക്കുന്ന കുറേയാളുകളുണ്ട്. ഇതിൽ കക്ഷിരാഷ്ട്രീയത്തിന് പ്രസക്തിയില്ല. സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്.
പാർട്ടിയുടെ നയവും അങ്ങനെ തന്നെയാണ്. എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറിക്കഴിഞ്ഞു. 'ഫോക്കസ്' ചെയ്ത് പിടിക്കേണ്ട നിരവധിയാളുകളുണ്ടെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























