കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് ആശുപത്രിയില്‍ വച്ച്, രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍.
കാസര്‍കോട് സ്വദേശി ആഷിഖാണ് അറസ്റ്റിലായത്. കാസര്‍കോട് കല്ലേച്ചിറ സ്വദേശിയായ ആഷിഖ് കഴക്കൂട്ടത്തെ ഭാര്യാവീട്ടിലെത്തിയപ്പോളാണ് ആശുപത്രിയിലെത്തിയത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 30-ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു സംഭവം. പതിനൊന്ന് വയസുള്ള പെണ്‍കുട്ടി പനി ബാധിച്ച് ചികിത്സയിലായിരുന്നു.
അമ്മ മരുന്ന് വാങ്ങാനായി പോയതിനാല്‍ പേ വാര്‍ഡിലെ റൂമില്‍ ഒറ്റക്കിരിയ്ക്കുകയായിരുന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ കയറി പ്പിടിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ ഓടി രക്ഷപെട്ടു. അമ്മ തിരികെയെത്തിയപ്പോള്‍ പെണ്‍കുട്ടി കാര്യം പറഞ്ഞതോടെ പൊലീസിനെ അറിയിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും ആഷിഖ് ഒളിവില്‍ പോയി.
പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത പൊലീസ്, ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആഷിഖിനെ തിരിച്ചറിഞ്ഞു. കഴക്കൂട്ടം പൊലീസാണ് കേസ് അന്വേഷിച്ചത്.
https://www.facebook.com/Malayalivartha


























