ഇടുക്കിയില്‍ കരടിയുടെ ആക്രമണത്തില്‍ വൃദ്ധന് പരിക്കേറ്റു

ഇടുക്കിയില്‍ കരടിയുടെ ആക്രമണത്തില്‍ വൃദ്ധന് പരിക്കേറ്റു. ഉപ്പുതറ വളകോട് പാലക്കാവ് പള്ളിക്കുന്നേല്‍ ശാമുവേലിനാണ് പരിക്കേറ്റത്. പുരയിടത്തില്‍ പേരക്കുട്ടിയുമായി കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് കരടി അക്രമിച്ചത്.
മുത്തംപടി വനമേഖലയില്‍ നിന്നാണ് കരടി ജനവാസ മേഖലയിലെത്തിച്ചത്. രാവിലെ 9 മണിയോടെ പാലക്കാവ് റോഡില്‍ കരടിയെ നാട്ടുകാര്‍ കണ്ടിരുന്നു.കരടിയെ വനത്തിലേക്ക് ഓടിക്കുകയും ചെയ്തു. തുടര്‍ന്ന് കൃഷിയിടത്തിലേക്കിറങ്ങിയ കരടി ശാമുവേലിനെ അക്രമിക്കുകയുമായിരുന്നു. 76 കാരനായ ശാമുവേലിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha


























