കെ.എസ്.ഇ.ബി യ്ക്ക് പണം പിരിച്ചു കൊടുക്കാൻ പോകുന്ന നവസിനിമക്കാരുടെയും ഫ്ലാറ്റ് നമ്പർ പറഞ്ഞാൽ ആ ഫ്ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം; ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ പദ്ധതിയെ വിമര്‍ശിച്ച സംവിധായകന്‍ ആഷിഖ് അബുവിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി

ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെയും കെ.എസ്.ഇ.ബിയെയും വിമര്‍ശിച്ച സംവിധായകന്‍ ആഷിഖ് അബുവിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. ശാന്തിവനത്തിനായി ശബ്ദമുയര്‍ത്തുന്ന എല്ലാ പരിസ്ഥിതിവാദികളുടെയും കെ.എസ്.ഇ.ബിയ്ക്ക് പണം പിരിച്ചു കൊടുക്കാന്‍ പോകുന്ന നവ സിനിമക്കാരുടെയും ഫ്ളാറ്റ് നമ്ബര്‍ പറഞ്ഞാല്‍ ആ ഫ്ളാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാമെന്നാണ് ഹരീഷ് പേരടി ഈ പോസ്റ്റിന് മറുപടിയായി ഫേസ്ബുക്കില്‍ കുറിച്ചത്.
ശാന്തിവനത്തിന് സംരംക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംവിധായകൻ ആഷിക് അബു മുൻപ് പോസ്റ്റിട്ടിരുന്നു. കെ.എസ്.ഇ.ബി എന്ന സ്ഥാപനം ഇതുവരെ ചെലവഴിച്ച തുക ഞങ്ങള്‍ പിരിച്ചു തരാം. പണം നഷ്ടം കമ്ബനി സഹിക്കേണ്ട. ശാന്തിവനം സംരക്ഷിക്കപ്പെടണം'. സര്‍ക്കാര്‍ ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം. സി.പി.എമ്മിലെ 'എം' കാള്‍ മാര്‍ക്‌സിനെയാണ് സൂചിപ്പിക്കുന്നതെന്നും ട്രോളിയാണ് ആഷിക് അബു ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഇതിന് മറുപടിയുമായാണ് ഹരീഷ് പേരടി രംഗത്തെത്തിയത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്....
ഏല്ലാ പരിസ്ഥിതിവാദികളുടെയും KSEB ക്ക് പണം പിരിച്ചു കൊടുക്കാൻ പോകുന്ന നവസിനിമക്കാരുടെയും ഫ്ലാറ്റ് നമ്പർ പറഞ്ഞാൽ ആ ഫ്ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം എന്ന് ഒരു വൃദ്ധസദനത്തിലെ അന്തേവാസികൾ അറിയിച്ചിട്ടുണ്ട് ... നമ്മൾ പ്രകൃതി സ്നേഹികൾ ഒത്തുചേരുന്ന കെട്ടിടങ്ങളും വികസനത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയുന്നതിനെതിരെയുള്ള നമ്മുടെ ഡോക്യുമെന്ററിയുടെയും ഫെസ്റ്റിവലുകൾക്കയക്കാനുള്ള സിനിമയുടെയും തിരക്കഥകൾ തയ്യാറാക്കുന്ന കോൺക്രീറ്റ് ബിൽഡിംഗങ്ങളുടെയും ഏല്ലാത്തിന്റെയും കാനന മേൽവിലാസം അവരുടെ കൈയ്യിൽ ഉണ്ടത്രേ.... ഈ വയസ്സൻമാരെ കൊണ്ട് തോറ്റു ....
https://www.facebook.com/Malayalivartha


























