Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കണ്ണൂരിന്റെ സ്വന്തം കെ സുധാകരൻ ; കണ്ണൂർ ഒന്നടങ്കം പിടിച്ചടക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരൻ; മണ്ഡലങ്ങളിലെ മേൽക്കൈ എൽഡിഎഫ് അവകാശപ്പെട്ടിരുന്നെങ്കിലും നിസ്സാര വോട്ടിനു കഴിഞ്ഞ തവണ കൈവിട്ട കണ്ണൂർ നിയമസഭാ മണ്ഡലത്തെ ഇപ്പോഴും തങ്ങളുടെ കണക്കിൽതന്നെയായിരുന്നു യുഡിഎഫ് കൂട്ടിയത്

23 MAY 2019 08:00 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ ഒന്നടങ്കം പിടിച്ചടക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരൻ. മികച്ച ഭൂരിപക്ഷത്തോടെ വൻ വിജയമാണ് ഇത്തവണ സുധാകരൻ നേടിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനം പോലെ ഇക്കുറിയും ശ്രീമതിയും സുധാകരനും ഏറ്റുമുട്ടിയപ്പോൾ, മുൻ സംസ്ഥാന പ്രസിഡന്റും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്റെ വ്യക്തിപ്രഭാവമായിരുന്നു ബിജെപിയുടെ ആശ്രയം. എന്നാൽ സുധാകരന്റെ വിജയം കണ്ണൂരിനെ ഒന്നടങ്കം ത്രസിപ്പിക്കുകയാണ്.

മണ്ഡലങ്ങളിലെ മേൽക്കൈ എൽഡിഎഫ് അവകാശപ്പെട്ടിരുന്നെങ്കിലും നിസ്സാര വോട്ടിനു കഴിഞ്ഞ തവണ കൈവിട്ട കണ്ണൂർ നിയമസഭാ മണ്ഡലത്തെ ഇപ്പോഴും തങ്ങളുടെ കണക്കിൽതന്നെയായിരുന്നു യുഡിഎഫ് കൂട്ടിയത്.

ധര്‍മ്മടത്ത് മാത്രം രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡാണ് കെ. സുധാകരനുള്ളത്. എല്‍ഡിഎഫ് വിജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു കണ്ണൂര്‍. കണ്ണൂര്‍ മണ്ഡലത്തില്‍ ആകെ 529741 വോട്ടുകള്‍ക്കാണ് സുധാകരന്‍ മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിന്നാലെ 435182 വോട്ടിൽ പി.കെ. ശ്രീമതി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോയി.

ഈ വിജയം കെ സുധാകരൻ നേരെത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. 50,000 ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ താന്‍ ജയിക്കുമെന്ന് തന്നെ നേരത്തേ വിശ്വസിച്ചിരുന്നുവെന്ന് കെ സുധാകരന്‍ പ്രതികരിച്ചു.

''കണ്ണൂരിന്‍റെ ഗ്രൗണ്ട് റിയാലിറ്റി നമുക്കറിയാം. ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് പറയുമ്പോഴും ഞങ്ങള്‍ തന്നെ ജയിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. നമുക്ക് അത്രയും ആത്മവിശ്വാസമുണ്ട്. അമ്പതിന് മേലെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. 25,000 എന്ന് നേരത്തെ പറഞ്ഞതാണ്. പത്ത് ഇലക്ഷനില്‍ മത്സരിച്ചതാണ് ഞാന്‍, ഇത് പതിനൊന്നാമത്തെ ഇലക്ഷനാണ്. ഇത് യാതൊരു നെഗറ്റീവ് ചിന്തയും തോന്നാത്ത ഇലക്ഷനാണ്.

കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ കാണിച്ച സ്നേഹം എനിക്ക് തന്ന ആത്മവിശ്വാസമാണത്. പ്രചരണത്തിന് പോകുമ്പോള്‍ ചോദിക്കാറുണ്ട്, ഇവിടെ ഇടതുപക്ഷത്തിനെ ഇഷ്ടമുള്ളവര്‍ ആരുമില്ലേ എന്ന്. കാരണം, അത്രയധികം ആളുകള്‍ നമ്മോട് സ്നേഹം കാണിച്ചിട്ടുണ്ട്..'' എന്നും സുധാകരന്‍ പ്രതികരിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളത്തിലെ ഒരു നേതാവും കണ്ണൂരിൽ നിന്നുള്ള മുൻ ലോകസഭാംഗവുമാണ് കെ. സുധാകരൻ എന്ന കുമ്പകുടി സുധാകരൻ. എ.കെ. ആന്റണി മന്ത്രിസഭയിൽ വനം‌വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട്. കണ്ണൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ലോകസഭാ ഇലക്ഷനിൽ കണ്ണൂരിൽ നിന്ന് മത്സരിച്ച് വിജയിച്ചതോടെ എം.എൽ.എ സ്ഥാനം രാജിവെക്കുകയായിരുന്നു.

കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ സുധാകരൻ 1969-ൽ കോൺഗ്രസ് പിളർന്നപ്പോൾ സംഘടന കോൺഗ്രസിന്റെ കൂടെ നിന്നു. സംഘടനാ കോൺഗ്രസിൽ നിന്ന് രാജി വെച്ച് ജനതാപാർട്ടിയിൽ ചേർന്നു. പിന്നീട് ജനത (ജി.) ആയി. 1984-കോൺഗ്രസിലേക്ക് തിരിച്ച് വന്നു.

തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ പൊതുരംഗം വിടുമെന്നും രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരന്‍ പരസ്യമായി വെല്ലുവിളി നടത്തിയിരുന്നു. പൂര്‍ണ ആത്മവിശ്വാസത്തോടെയായിരുന്നു സുധാകരന്‍ ഇക്കാര്യം പറഞ്ഞത്. ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചില്ലെങ്കില്‍ പൊതുരംഗം വിടുമെന്നും. സുതാര്യമായി ഇലക്ഷന്‍ നടക്കണമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞിരുന്നു.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും സുധാകരന്‍ സമാന വെല്ലുവിളി നടത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നായിരുന്നു അന്ന് സുധാകരന്‍ പറഞ്ഞത്. എന്നാല്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂരിലും അസംബ്ലി തിരഞ്ഞെടുപ്പില്‍ ഉദുമയിലും സുധാകരന്‍ തോറ്റു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends