Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഒളിക്യാമറാ വിവാദത്തിൽ ഉലയാതെ എം.കെ രാഘവൻ; വ്യക്തമായ ലീഡ് നിലനിറുത്തി കോഴിക്കോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് ഉജ്ജ്വല വിജയം

23 MAY 2019 07:54 PM IST
മലയാളി വാര്‍ത്ത

ഒളിക്യാമറാ വിവാദത്തിൽ ഉലയാതെ വ്യക്തമായ ലീഡ് നിലനിറുത്തി കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവന് ഉജ്ജ്വല വിജയം. 85225 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഘവൻ വിജയം കരസ്ഥമാക്കിയത്. സി.പി.എമ്മിന്റെ എ.പ്രദീപ് കുമാറിനെയും ബി.ജെ.പിയുടെ പ്രകാശ് ബാബുവിനെയും തകർത്തെറിഞ്ഞു 493444 വോട്ടുകൾ നേടിയായിരുന്നു എം കെ രാഘവന്റെ മിന്നും വിജയം. സി.പി.എമ്മിന്റെ എ.പ്രദീപ് കുമാറിന് 408219 വോട്ടുകളും ബി.ജെ.പിയുടെ പ്രകാശ് ബാബുവിന് 161216 വോട്ടുകളുമാണ് നേടാനായത്.

ന്യൂനപക്ഷ മേഖലകളായ കോഴിക്കോട് സൗത്തിലും കൊടുവള്ളിയിലും വന്‍ ഭൂരിപക്ഷം നേടിയ എംകെ രാഘവന്‍ തുടക്കം തൊട്ടേ വ്യക്തമായ ലീഡാണ് കോഴിക്കോട് നേടിയത്. അതേസമയം എല്‍ഡിഎഫ് വ്യക്തമായ മുന്‍തൂക്കം പ്രതീക്ഷിച്ച ബാലുശ്ശേരിയിലും എലത്തൂരിലും അതുണ്ടായില്ല. എലത്തൂരില്‍ പ്രദീപിനൊപ്പം തന്നെ വോട്ടുകള്‍ എംകെ രാഘവന്‍ പിടിച്ചു. വോട്ടെടുപ്പ് അവസാന ഘട്ടമെത്തിയപ്പോഴേക്കും കോഴിക്കോട്ടെ ഏഴ് നിയോജകമണ്ഡലങ്ങളിലും രാഘവൻ മുന്നിലെത്തി.

വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂറിലേക്ക് കടന്നപ്പോൾ ഇടത് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിനേക്കാള്‍ 14483 വോട്ടിന്റെ ലീഡാണ് സിറ്റിങ് എംപി കൂടിയായ എംകെ രാഘവൻ നേടിയിരുന്നത്. രാഷ്ട്രീയപരമയി ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന മണ്ഡലമാണെങ്കിലും കഴിഞ്ഞ രണ്ട് തവണയും പരാജയം രുചിക്കേണ്ടി വന്ന കോഴിക്കോട് ഇത്തവണയും ഇടതുമുന്നണിയെ കൈവിടുമെന്ന സൂചനയാണ് എംകെ രാഘവന്റെ ലീഡ് നില സൂചിപ്പിച്ചത്. ഒളിക്യാമറ വിവാദമടക്കം രാഘവന് തിരിച്ചടിയായെന്നും 18000 ത്തിലേറെ വോട്ടുകള്‍ക്ക് എ പ്രദീപ് കുമാര്‍ വിജയിക്കുമെന്നുമായിരുന്നു എല്‍ഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തലെങ്കിലും അതിനെയെല്ലാം മറികടന്നുകൊണ്ടുള്ള പ്രകടനമാണ് കോഴിക്കോട് രാഘവന്‍ നടത്തിയത്.

അതേസമയം പത്മവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയായിരുന്നു തനിക്കെന്ന് എം.കെ രാഘവൻ പ്രതികരിച്ചു. സർക്കാരും പൊലീസും ചേർന്ന് വളഞ്ഞിട്ട് ഉപദ്രവിക്കുകയായിരുന്നു. എന്നാൽ കോഴിക്കോട്ടെ ജനങ്ങൾ തനിക്കൊപ്പം നിന്നുവെന്നും യു.ഡി.എഫ് ഒരുമിച്ചു നിന്നതിന്റെ ഫലമാണിതെന്നും രാഘവൻ പ്രതികരിച്ചു.

കോഴിക്കോട് നഗരത്തില്‍ ഭൂമി വാങ്ങിനല്‍കാന്‍ എം കെ രാഘവന്‍ അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നായിരുന്നു ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തെലങ്കാനയിലെ ടിവി 9 ചാനല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവിട്ടത്. 'ഓപ്പറേഷന്‍ ഭാരത് വര്‍ഷ്' എന്ന് പേരിട്ട സ്റ്റിംഗ് ഓപ്പറേഷന്റെ ഭാഗമായി ഒളിക്യാമറയുമായെത്തിയ റിപ്പോര്‍ട്ടര്‍മാരോട് എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്നാണ് ചാനല്‍ പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സി പി എം പരാതിയുമായി രംഗത്തുവരികയും ഇതേതുടര്‍ന്ന് പോലീസ് എം കെ രാഘവനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുക്കുകയും ചെയ്തിരുന്നു.

എല്‍ ഡി എഫിന്റെ തുടര്‍ന്നുള്ള പ്രചാരണം ഈയൊരു വിഷയത്തില്‍ പിടിച്ചുതൂങ്ങി മാത്രമായിരുന്നു. എന്നാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ ഇതിനെ ഒരുതരത്തിലും കണക്കിലെടുത്തില്ലെന്നാണ് തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. മന:പൂര്‍വം രാഘവനെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ യു ഡി എഫിന് കഴിഞ്ഞു.

പരമ്പരാഗതമായി എല്‍ ഡി എഫിന് സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുതവണയും എം കെ രാഘവന്‍ മിന്നുന്ന വിജയമാണ് നേടിയിരുന്നത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം തന്നെയായിരുന്നു യു ഡി എഫിന് ഇവിടെ വിജയിക്കാന്‍ പ്രധാനഘടകമായിരുന്നത്. ഇത്തവണ കോഴിക്കോട് നോര്‍ത്ത് എം എല്‍ എ എ പ്രദീപ് കുമാര്‍ എന്ന കരുത്തനെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ ഡി എഫ് നടത്തിയ തന്ത്രങ്ങള്‍ ഒന്നും തന്നെ ഫലിച്ചില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends