ജനവിധി അംഗീകരിക്കുന്നു; അപ്രതീക്ഷിത പരാജയമെന്ന് കോടിയേരി

ജനവിധി അംഗീകരിക്കുന്നു. പരാജയം അപ്രതീക്ഷിതമാണ്. പ്രവർത്തനത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന കമ്മറ്റി പരിശോധിക്കും. കേന്ദ്രത്തിൽ ബിജെപി ഭരണം അവസാനിക്കണമെന്ന എല്‍ഡിഎഫ് പ്രചരണം കോൺഗ്രസിന് സഹായകമായി. ഒരു തരഗമാണ് ഉണ്ടായത്. ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. പരാജയം താല്‍കാലികമാണ്. മുമ്പും ഇത്തരം പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോ പാർലമെന്റ് മണ്ഡലം അടിസ്ഥാനത്തിലും പരിശോധിക്കുമെന്നും തെറ്റുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തുമെന്നും കോടിയേരി. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്തതിൽ അഭിമാനിക്കുന്നു. മതേതര ശക്തികൾക്കും കോൺഗ്രസിനും ഉണ്ടായ തിരിച്ചടിയിൽ സന്തോഷിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെട്ടുവെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























